
വടകര ∙ പുതുക്കി പണിത റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ബൂത്തിന് റെയിൽവേയുടെ അനുമതി വൈകുന്നു. ഇത് കാരണം സ്റ്റേഷനിൽ നിന്ന് ഓട്ടോ വിളിക്കാൻ യാത്രക്കാർ ബുദ്ധിമുട്ടുന്നു. ടൗൺ റോട്ടറി വർഷങ്ങൾക്ക് മുൻപ് ഏർപ്പെടുത്തിയ ബൂത്ത് വഴി യാത്രക്കാർക്ക് വരി നിന്ന് മുൻഗണന ക്രമത്തിൽ ഓട്ടോ കയറാമായിരുന്നു. ഇതിന് ഒരു രൂപ ചാർജ് നൽകിയാലും ഓട്ടോക്കാർക്ക് യാത്ര പോകില്ലെന്ന് പറയാൻ പറ്റില്ലായിരുന്നു.
ഇപ്പോൾ ബൂത്ത് ഇല്ലാത്തതു കൊണ്ട് ഓട്ടോ സംവിധാനം മുഴുവൻ താളം തെറ്റി. സ്റ്റേഷനിൽ നിർത്തി ആളെ എടുക്കാൻ ലൈസൻസ് ഉള്ള ഓട്ടോകൾ മാത്രമേ ഇവിടേക്ക് വരുന്നുള്ളൂ.
ഇതിൽ ചിലർ മിനിമം ദൂരത്തിലുള്ള ഓട്ടം പറ്റില്ലെന്ന് പറയുന്നതാണ് പ്രശ്നം.
ഇത് കാരണം ഒരു ഹോം ഗാർഡിനെ നിർത്തിയാണ് ഓട്ടോയിൽ ആളെ കയറ്റുന്നത്. എല്ലാ സമയത്തും ഹോം ഗാർഡ് ഉണ്ടാവില്ല. ലൈസൻസില്ലാത്ത ഓട്ടോകൾ സ്റ്റേഷന് പുറത്ത് ആർഎംഎസിന് മുൻപിൽ നിരയായി നിർത്തുന്നുണ്ട്.
ഇവരിൽ പലരും ദീർഘ ദൂര ഓട്ടം മാത്രമേ പോകുന്നുള്ളൂ. ഇതേച്ചൊല്ലി തർക്കം പതിവാണ്.
ഇവിടെ നിർത്തുന്ന ഓട്ടോകൾക്ക് ആർപിഎഫ് പിഴ ഇടാറുണ്ട്. എന്നാലും ഓട്ടോകൾക്ക് കുറവൊന്നുമില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]