
കോഴിക്കോട് ∙ ഗവ. ജനറൽ (ബീച്ച്) ആശുപത്രി വളപ്പിലെ റോഡിലൂടെ ഇരുചക്ര വാഹനത്തിലോ നടന്നോ പോയാൽ പലപ്പോഴും പരുക്കേറ്റ് അത്യാഹിത വിഭാഗത്തിലെത്താം എന്നതാണ് അവസ്ഥ.
ആശുപത്രിയിലെ ഒപി, അത്യാഹിത വിഭാഗത്തിലേക്കുള്ള പ്രവേശന ഭാഗത്ത് കുറച്ചു ഭാഗം റോഡ് കോൺക്രീറ്റ് ചെയ്ത് ഉയർത്തിയിട്ടുണ്ട്. അതു കഴിഞ്ഞാൽ പിന്നീട് ടാറിങ് തകർന്നു ചെറുതും വലുതുമായ കുഴികളാണ്.
അത്യാഹിത വിഭാഗം, ഒപി എന്നിവയിലേക്കു പ്രവേശിക്കുന്ന സ്ഥലത്തു വരെ വെള്ളക്കെട്ടാണ്. ഈ മാസം അവസാനം നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ് പരിശോധനയ്ക്കു തയാറെടുക്കുന്ന ജില്ലയിലെ പ്രധാന ആശുപത്രിയുടെ വളപ്പിലെ റോഡിന്റെ അവസ്ഥയാണിത്.
മേയർ, എംഎൽഎ, കലക്ടർ തുടങ്ങിയവരെല്ലാം റോഡിന്റെ ശോച്യാവസ്ഥയും രോഗികൾ അനുഭവിക്കുന്ന ദുരിതവും കണ്ടതാണ്.
കഴിഞ്ഞ ദിവസം നടന്ന ആശുപത്രി വികസന സമിതി യോഗത്തിലും റോഡ് ഗതാഗത യോഗ്യമാക്കേണ്ടതിന്റെ ആവശ്യം പല അംഗങ്ങളും ചൂണ്ടിക്കാട്ടി. ഇവിടെ വാഹനങ്ങൾ നിർത്തുന്നതിനു വരെ ഫീസ് ഈടാക്കുന്നുണ്ട്.
ഇതിൽ നിന്നു കുറച്ചു പണം എടുത്തെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കിക്കൂടേ എന്നാണ് രോഗികളും കൂട്ടിരിപ്പുകാരും ചോദിക്കുന്നത്.
ഒപി ടിക്കറ്റ് കൗണ്ടർ, കൗമാര സൗഹൃദ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്കു നേരാംവണ്ണം പ്രവേശിക്കാൻ പോലും പറ്റാതെ റോഡിൽ ചെളിയും വെള്ളവും നിറഞ്ഞു കിടക്കുന്നു. ഇഎൻടി, കുട്ടികളുടെ വിഭാഗം, ഹൃദ്രോഗം, നേത്ര രോഗ വിഭാഗം ഒപികൾ, പനി ക്ലിനിക്, റീജനൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി, ആശുപത്രി ഓഫിസ് എന്നിവിടങ്ങളിലേക്കെല്ലാം തകർന്ന റോഡിലൂടെയാണ് പോകേണ്ടത്.
ഇന്നലെ വൈകിട്ട് ഇതുവഴി പോയ ഇരുചക്ര വാഹന യാത്രക്കാരായ 2 പെൺകുട്ടികൾ റോഡിൽ തെന്നി വീണെങ്കിലും വലിയ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വസ്ത്രത്തിൽ ചെളിയായതിനാൽ മാറ്റിവരണം. അതിനാൽ വീട്ടിലേക്കു പോകുകയാണെന്നാണ് കുട്ടികൾ പറഞ്ഞത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]