വന്യജീവി അക്രമങ്ങൾക്കെതിരെ കോഴിക്കോട് മലയോര ജാഥ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ വന്യജീവി നിയമം ഭേദഗതി ചെയ്യുക, ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യജീവികളെ കൊല്ലാൻ അനുവദിക്കുക, നാട്ടിലിറങ്ങിയ പന്നിയെ വെടിവെച്ചു കൊന്നാൽ അതിന്റെ മാംസം ജനങ്ങൾക്ക് ഉപയുക്തമാക്കുക, ജീവഹാനി സംഭവിച്ചാൽ ലഭ്യമാകുന്ന നഷ്ടപരിഹാര തുക ഉയർത്തുക എന്നീ ആവശ്യങ്ങളുയർത്തി വന്യജീവി അക്രമങ്ങൾക്കെതിരെ മേയ് 22 മുതൽ 29 വരെ കർഷക സംഘം മലയോര മുന്നേറ്റ ജാഥ സംഘടിപ്പിക്കുന്നു.
ഇ.പി. ജയരാജൻ ക്യാപ്റ്റനും വത്സൻ പനോളി മാനേജരുമായ ജാഥയ്ക്കു കോഴിക്കോടു ജില്ലയിലെ മലയോര മേഖലയിൽ 23 ന് 4 മണിക്ക് തൊട്ടിൽ പാലത്തും, 5 മണിക്ക് ചക്കിട്ട പാറയിലും 24 ന് രാവിലെ 9 മണിക്കു തിരുവമ്പാടിയിലും കർഷക സംഘം സ്വീകരണം നൽകും. മൂന്നു കേന്ദ്രങ്ങളിലും പ്രത്യേക സംഘാടക സമിതികൾ രൂപീകരിച്ച് പ്രവർത്തനം നടത്തും.
വന്യജീവി അക്രമങ്ങൾക്കെതിരെ മേയ് 30, 31 ന് തിരുവനന്തപുരം ചീഫ് കൺസർവേറ്റർ ഓഫീസിന് മുമ്പിൽ നടക്കുന്ന രാപകൽ ഉപരോധ സമരത്തിലും കർഷകരെ അണിനിരത്തുവാൻ കർഷക സംഘം കോഴിക്കോട് ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു.