കൂരാച്ചുണ്ട് ∙ വനം വകുപ്പിന്റെ കക്കയം ഇക്കോ ടൂറിസം സെന്ററിന്റെ ഭാഗമായ ഉരക്കുഴി ശങ്കരൻപുഴയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവേശനം 2 ആഴ്ചയോളമായി നിർത്തിവച്ചത് ടൂറിസ്റ്റുകൾക്ക് തിരിച്ചടിയായി. സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് ഉന്നതാധികൃതരുടെ നിർദേശപ്രകാരമാണു പുഴയിലേക്ക് പ്രവേശനം നിർത്തിവച്ചതെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.
2004 മുതൽ ശങ്കരൻപുഴയിൽ വേനൽക്കാലത്ത് കുളിക്കുന്നതിനും പ്രകൃതി മനോഹാരിത ആസ്വദിക്കുന്നതിനും ടൂറിസ്റ്റുകൾക്ക് ഉണ്ടായിരുന്ന സൗകര്യമാണു മുടങ്ങിയത്.
ഉരക്കുഴി മേഖലയിലെ പ്രധാന ആകർഷണമായ ഫെയ്സ് ടു ഫെയ്സ് പാറയുടെ ഫോട്ടോ ടൂറിസ്റ്റുകൾക്കൊപ്പം എടുക്കണമെങ്കിൽ തൂക്കുപാലത്തിന് മുകളിലെ പുഴയിൽ നിൽക്കണം. ഇതും മുടങ്ങി.
ഇക്കോ ടൂറിസം സെന്ററിലേക്ക് 60 രൂപ ടിക്കറ്റെടുത്ത് പ്രവേശിക്കുന്ന സഞ്ചാരികൾ ഇപ്പോൾ ദൂരെ നിന്ന് ഉരക്കുഴി കണ്ട് തിരിച്ചു പോകേണ്ട
സ്ഥിതിയിലാണ് ഉരക്കുഴി കാണാനായി, 10 വർഷം മുൻപ് വരെ പ്രവർത്തിച്ചിരുന്ന, തകർന്ന തൂക്കുപാലം പുതുക്കിപ്പണിയാനും നടപടിയില്ല. ഡാം സൈറ്റിൽ നിന്ന് ഉരക്കുഴിയിലേക്ക് 1.5 കിലോമീറ്ററോളം നടന്നു പോകുന്ന ടൂറിസ്റ്റുകൾക്ക് വനം വകുപ്പ് സുരക്ഷ ഒരുക്കിയിട്ടില്ല. വന്യമൃഗ ശല്യം രൂക്ഷമായ ഈ പ്രദേശത്ത് 2 ഗൈഡുകളെ നിയമിക്കുമെന്ന തീരുമാനവും നടപ്പായില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

