കോഴിക്കോട്∙ ജില്ലയിലെ നഗരസഭകളിൽ അധ്യക്ഷ, ഉപാധ്യക്ഷ പദവി ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്. പദവി പങ്കിട്ടും പങ്കിടാതെയുമുള്ള ഭരണത്തിനാണു മുന്നണികളൊരുങ്ങുന്നത്. വടകര വടകര നഗരസഭയിൽ സിപിഎം നേതാവും മുൻ വൈസ് ചെയർമാനുമായ പി.കെ.സതീശൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.കെ.ശശി, വി.കെ.വിനു എന്നിവരാണു ചെയർമാൻ സ്ഥാനത്തേക്കു പരിഗണനയിലുള്ളത്.
ഉപാധ്യക്ഷ സ്ഥാനത്തേക്ക് സിപിഐ അവകാശവാദം ഉന്നയിക്കും. ഇത്തവണ 2 അംഗങ്ങൾ സിപിഐക്ക് നഗരസഭയിലുണ്ട്.
ഉപാധ്യക്ഷ സ്ഥാനം വനിതാ സംവരണമായതിനാൽ, സിപിഎമ്മിനും സിപിഐക്കും മാത്രമേ സ്ഥാനം ലഭിക്കാൻ അർഹതയുള്ളു. ആർജെഡി, കോൺഗ്രസ് എസ് എന്നിവയ്ക്ക് ഓരോ അംഗങ്ങളുണ്ടെങ്കിലും പുരുഷന്മാരായതിനാൽ പരിഗണിക്കാൻ സാധിക്കില്ല. സിപിഎമ്മിൽ നിന്നുള്ള പി.വിജയി, കെ.എം.ഷൈനി എന്നിവർക്കാണു സാധ്യത.
മുക്കം
മുക്കം നഗരസഭയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറിയും നിലവിൽ ഉപാധ്യക്ഷയുമായ കെ.പി.ചാന്ദ്നി അധ്യക്ഷയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സിപിഎമ്മിലെ തന്നെ സി.എ.പ്രദീപ്കുമാറിനാണ് ഉപാധ്യക്ഷ സ്ഥാനത്തേക്കു സാധ്യത കൽപിക്കുന്നത്.
കൊയിലാണ്ടി
എൽഡിഎഫിനു കേവല ഭൂരിപക്ഷമില്ലാത്ത കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം യു.കെ.ചന്ദ്രനാണ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്നത്.
ഇവിടെ എൽഡിഎഫ് 22, യുഡിഎഫ് 20, എൻഡിഎ 4 എന്നിങ്ങനെയാണു കക്ഷിനില. ഉപാധ്യക്ഷ കാര്യത്തിൽ ചർച്ച തുടരുകയാണ്.
പയ്യോളി
യുഡിഎഫ് ജയിച്ച നഗരസഭയിൽ മുസ്ലിം ലീഗിലെ സാഹിറ കോട്ടയ്ക്കൽ അധ്യക്ഷയാകുമെന്ന് ഏതാണ്ട് ഉറപ്പായി.
ഉപാധ്യക്ഷ സ്ഥാനം ലീഗും കോൺഗ്രസും പങ്കിടാനാണു ധാരണ. ഉപാധ്യക്ഷ സ്ഥാനത്തേക്കു കോൺഗ്രസിലെ പി.ബാലകൃഷ്ണനും മുജേഷ് ശാസ്ത്രിയും രംഗത്തുണ്ട്.
രാമനാട്ടുകര
പരുത്തിപ്പാറ ഒന്നാം വാർഡ് പ്രതിനിധി മുസ്ലിം ലീഗിലെ എം.കെ.മുഹമ്മദലി കല്ലടയ്ക്കാണു കൂടുതൽ സാധ്യത കൽപിക്കുന്നത്. കരിങ്കല്ലായി വാർഡിലെ കെ.കെ.മുഹമ്മദലിയും പട്ടികയിലുണ്ട്.
തിരിച്ചിലങ്ങാടി വാർഡ് 22ന്റെ പ്രതിനിധി വി.മിഥുഷയാണ് ഉപാധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നത്.
കൊടുവള്ളി
മുസ്ലിം ലീഗിലെ സഫീന ഷമീർ, ആയിഷ ഷഹനിത എന്നിവരാണു പരിഗണനയിലുള്ളത്. രണ്ടര വർഷം വീതം സ്ഥാനം നൽകാനും ധാരണയായേക്കും. 2 പേരും തുടർച്ചയായി രണ്ടാം തവണയാണു കൗൺസിലറാകുന്നത്. മുസ്ലിം ലീഗ് കൊടുവളളി മണ്ഡലം ജനറൽ സെക്രട്ടറി കൂടിയായ കെ.കെ.എ.ഖാദറിനാണു ഉപാധ്യക്ഷ സാധ്യത.
ഫറോക്ക്
ഫറോക്ക് നഗരസഭയിൽ പുല്ലിക്കടവ് വാർഡിൽ നിന്നു ജയിച്ച മുസ്ലിം ലീഗിലെ സി.ചന്ദ്രികയ്ക്കാണ് അധ്യക്ഷ സ്ഥാനത്തേക്കു സാധ്യത കൂടുതൽ.
37ാം വാർഡ് കോതാർതോടിൽ നിന്നു ജയിച്ച രേഷ്മ രതീഷിനും സാധ്യതയുണ്ട്. കോട്ടപ്പാടം ആറാം വാർഡ് പ്രതിനിധി കോൺഗ്രസിലെ ഷാജി പറശ്ശേരിയാണ് ഉപാധ്യക്ഷ സ്ഥാനത്തേക്കു വരിക.
മില്ലി മോഹൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും
കോഴിക്കോട് ∙ ജില്ലാ പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി മില്ലി മോഹനെ തിരഞ്ഞെടുത്തു.
കോടഞ്ചേരി ഡിവിഷനിൽ നിന്നാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടത്. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ.സുബ്രഹ്മണ്യൻ, ഡിസിസി ജനറൽ സെക്രട്ടറി പി.എം.അബ്ദുറഹ്മാൻ എന്നിവർ യോഗത്തിൽ നിരീക്ഷകരായിരുന്നു.
കോർപറേഷൻ കോൺഗ്രസ് കൗൺസിൽ പാർട്ടി ലീഡറായി മാങ്കാവ് ഡിവിഷനിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട
മനക്കൽ ശശിയെ തിരഞ്ഞെടുത്തു. കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ്, ഡിസിസി ജനറൽ സെക്രട്ടറി പി.എം.അബ്ദുറഹ്മാൻ എന്നിവർ യോഗത്തിൽ നിരീക്ഷകരായിരുന്നു.
മേയർ: ഒ.സദാശിവനെ നിർദേശിച്ചു
കോഴിക്കോട് ∙ കോർപറേഷൻ മേയർ സ്ഥാനാർഥിയായി ഒ.സദാശിവനെ സിപിഎം സംസ്ഥാന കമ്മിറ്റി നിർദേശിച്ചു.
സംസ്ഥാന കമ്മിറ്റിയാണ് മേയർ സ്ഥാനത്തേക്കു സദാശിവനെ നിർദേശിച്ചത്. തടമ്പാട്ടുതാഴത്തു നിന്ന് തിരഞ്ഞെടുക്കപ്പെട്ട
സദാശിവൻ വേങ്ങേരിയിലെ സിറ്റിങ് കൗൺസിലറാണ്. സിപിഎം നോർത്ത് ഏരിയ കമ്മിറ്റി അംഗവുമാണ്. കോട്ടൂളിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട
എസ്.ജയശ്രീ ഡപ്യൂട്ടി മേയർ സ്ഥാനത്തേക്കു മത്സരിക്കും. 23ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് അന്തിമ തീരുമാനം എടുക്കും.
സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങൾ പങ്കിട്ടെടുക്കും
കോഴിക്കോട്∙ കോർപറേഷനിൽ ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ, സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങൾ 3 മുന്നണികളും പങ്കിട്ടെടുക്കും.
ആകെയുള്ള 8 സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളിൽ നാലെണ്ണം എൽഡിഎഫും മൂന്നെണ്ണം യുഡിഎഫും ഒന്ന് ബിജെപിയും പങ്കിട്ട് എടുക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

