വിലങ്ങാട്∙ കണ്ണവം വനത്തിൽ നിന്നു കൂട്ടമായി കാടിറങ്ങിയ കാട്ടാനക്കൂട്ടം വിലങ്ങാട് മലയോരത്ത് വീണ്ടും കൃഷി നശിപ്പിക്കുന്നു. പറക്കാട് മേഖലയിൽ തെങ്ങിൻ തോപ്പുകളും വാഴത്തോട്ടങ്ങളും നശിപ്പിച്ചു.
പറക്കാട്ടെ പിരാടൻ ചന്തുവിനാണ് വ്യാപകമായ നഷ്ടമുണ്ടായത്. തെങ്ങുകൾ മറിച്ചിട്ട
ആനക്കൂട്ടം വാഴത്തോട്ടവും നശിപ്പിച്ചു. വനം വകുപ്പ് വാച്ചർമാരെ നിയോഗിച്ചുണ്ടെങ്കിലും രാത്രി ആനകൾ എത്തിയ കാര്യം അറിയിച്ചെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് ചന്തു പറഞ്ഞു.
സൗരോർജ വേലികൾ പലയിടങ്ങളിലും തകർന്നു കിടക്കുകയാണ്. കോഴിക്കോട് ജില്ലയിൽ ആനക്കൂട്ടമിറങ്ങിയാൽ കുറ്റ്യാടി, വിലങ്ങാട് വനം ഓഫിസുകളിൽ നിന്നെത്തുന്ന വനപാലകർ ആനകളെ കണ്ണൂർ ജില്ലയിലെ പറക്കാട് മേഖലയിലേക്ക് തുരത്തും.
ആനകൾ കാടു കയറിയതായി വനപാലകർ പറയുമെങ്കിലും കണ്ണൂർ ജില്ലയിലെ കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുകയാണ് ചെയ്യുന്നത്. കണ്ണൂർ ജില്ലയിൽ നിന്നുള്ള വനപാലക സംഘം എത്തുന്നതോടെ ആനക്കൂട്ടം കോഴിക്കോട് ജില്ലയിലേക്ക് വീണ്ടുമെത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

