വെങ്ങളം∙ ദേശീയപാതയിൽ വെങ്ങളം മേൽപാലത്തിനു സമീപം മത്സരയോട്ടത്തിനിടെ ബസുകൾ കൂട്ടിയിടിച്ച് അപകടം. നഗരത്തിൽ നിന്നു കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്നു സ്വകാര്യ ബസുകളാണ് കൂട്ടിയിടിച്ചത്.
വൈകിട്ട് അഞ്ചരയോടെയാണ് അപകടം. കോഴിക്കോട് നിന്നു കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസിനു പിറകിൽ കോഴിക്കോട് നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. പിറകിലെ ബസിൽ ഉണ്ടായിരുന്ന ഇരുപത്തിനാല് യാത്രക്കാർക്ക് പരുക്കേറ്റു.
ഇവരെ അപകടത്തിനിടയാക്കിയ സ്വകാര്യ ബസിൽ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. അമിതവേഗത്തിൽ മത്സരയോട്ടത്തിനിടെയാണ് അപകടമുണ്ടായത് എന്ന് ബസിലെ യാത്രക്കാർ പറഞ്ഞു.
ബസ് ഓടിച്ച ഡ്രൈവറെ നാട്ടുകാർ കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം തടഞ്ഞു വച്ചു. കൊയിലാണ്ടി പൊലീസ് എത്തിയ ശേഷമാണ് ഇയാളെ സ്റ്റേഷനിലേക്ക് മാറ്റിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

