രാമനാട്ടുകര∙ ദേശീയപാതയിൽ സേവാമന്ദിരം ഹയർസെക്കൻഡറി സ്കൂളിനു സമീപം ഫുട് ഓവർബ്രിജ് നിർമാണ പ്രവൃത്തി തുടങ്ങി. സ്കൂൾ പരിസരത്ത് സർവീസ് റോഡിന്റെ കിഴക്കു ഭാഗത്ത് അടിത്തറയുടെ പൈലിങ് ജോലിയാണ് നടക്കുന്നത്. ഫുട് ഓവർബ്രിജ് കയറിയിറങ്ങുന്ന റോഡിന്റെ ഇരു ഭാഗത്തും യന്ത്ര സഹായത്തോടെ കുഴിയെടുത്ത് കോൺക്രീറ്റ് തറയൊരുക്കും.
തുടർന്നാകും ഇരുമ്പ് ഗർഡറിൽ പാലം ഒരുക്കുക. എൻഎച്ച്എഐ ഉദ്യോഗസ്ഥർ സ്ഥല നിർണയം നടത്തി തയാറാക്കിയ ഡിസൈൻ പ്രകാരമാണ് നിർമാണം.
3 മീറ്റർ വീതിയിൽ വിഭാവനം ചെയ്തിരിക്കുന്ന ഫുട് ഓവർബ്രിജിന്റെ പ്രവേശന മാർഗത്തിൽ കയറാനും ഇറങ്ങാനും പ്രത്യേകം സൗകര്യമൊരുക്കും.
ഇരുവശത്തും സർവീസ് റോഡ് കഴിഞ്ഞുള്ള നടപ്പാതയിലേക്ക് ഇറങ്ങാവുന്ന തരത്തിൽ ദേശീയപാതയ്ക്കു കുറുകെ 45 മീറ്റർ നീളത്തിലാണ് നടപ്പാലം ഒരുക്കുക. 3 തൂണുകളിൽ 5.80 മീറ്റർ ഉയരമുണ്ടാകും.
വിദ്യാർഥികൾ നേരിടുന്ന യാത്രാ പ്രതിസന്ധി പരിഹരിക്കാൻ സ്കൂൾ പരിസരത്ത് ഫുട് ഓവർബ്രിജ് വേണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് നൽകിയ നിവേദനം പരിഗണിച്ചാണ് അടിയന്തര നടപടി. നിലവിൽ ബൈപാസ് ജംക്ഷൻ മേൽപാലത്തിന്റെ അടിയിലൂടെയാണു കുട്ടികൾ റോഡിന്റെ മറുകര കടക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]