ഇന്ന്
∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. ∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് വിലക്ക്
വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 8 മുതൽ 5 വരെ കോവൂർ വയൽ ട്രാൻസ്ഫോമർ പരിധിയിൽ.
ട്രാഫിക് അദാലത്ത്
താമരശ്ശേരി ∙ ചെലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് പിഴകളിൽ യഥാസമയം അടയ്ക്കാത്തതും നിലവിൽ കോടതിയുടെ പരിഗണനയിൽ ഉള്ളതുമായ ചെലാനുകളിൽ പ്രോസിക്യൂഷൻ നടപടിക്കു ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ളവ തീർപ്പാക്കുന്നതിനായി താമരശ്ശേരി പൊലീസ് സബ്ഡിവിഷനിൽ 23നു 10 മുതൽ താമരശ്ശേരി, 24നു 10 മുതൽ മുക്കം പൊലീസ് സ്റ്റേഷനുകളിൽ അദാലത്ത് സംഘടിപ്പിക്കുന്നു.
അദാലത്തിൽ പൊതുജനങ്ങൾക്ക് എടിഎം കാർഡ് വഴിയും യുപിഐ സൗകര്യം വഴിയും പിഴ അടയ്ക്കാം. പണമായി സ്വീകരിക്കില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]