കോഴിക്കോട്∙ നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക മാര്‍ച്ച് 23വരെ (പൊതു അവധി ദിവസങ്ങളിലൊഴികെ) സ്വീകരിക്കും. രാവിലെ 11 മുതല്‍ ഉച്ചക്ക് 3 വരെ അതത് വരണാധികാരികള്‍ക്കോ ഉപവരണാധികാരികള്‍ക്കോ ആണ് പത്രിക നല്‍കേണ്ടത്.
സൂക്ഷ്മ പരിശോധന മാര്‍ച്ച് 24ന് നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 26 ആണ്.
നിലവില്‍ ജില്ലയില്‍ ആരും പത്രിക സമര്‍പ്പിച്ചിട്ടില്ല.
നിയമസഭ മണ്ഡലങ്ങളും പത്രിക സ്വീകരിക്കുന്ന സ്ഥലങ്ങളും
കൊയിലാണ്ടി -എല്‍.ആര് ഡെപ്യൂട്ടി കലക്ടറുടെ ഓഫീസ്, കൊയിലാണ്ടി തഹസില്‍ദാറുടെ ഓഫിസ്. എലത്തൂര്‍ -കലക്ടറേറ്റിലെ ആര്.ആര് ഡെപ്യൂട്ടി കലക്ടറുടെ ഓഫിസ്.
പേരാമ്പ്ര -സിവില്‍ സ്റ്റേഷനിലെ ജില്ലാ ലേബര്‍ ഓഫിസ്, കൊയിലാണ്ടി എല്‍.ആര് ഓഫിസ്. ബാലുശ്ശേരി -കോഴിക്കോട് എല്‍.എ ഡെപ്യൂട്ടി കലക്ടറുടെ ഓഫിസ്, കൊയിലാണ്ടി സിവില്‍ സ്റ്റേഷനിലെ സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍എ ജനറല്‍ ഓഫിസ്.
നാദാപുരം -മാനാഞ്ചിറ ജില്ലാ രജിസ്ട്രാര്‍ ജനറല്‍ ഓഫിസ്, വടകര തഹസില്‍ദാര്‍ എൽ.ആർ ഓഫിസ്. തിരുവമ്പാടി -കലക്ടറേറ്റിലെ ജില്ലാ സപ്ലൈ ഓഫിസ്, താമരശ്ശേരി തഹസില്‍ദാര്‍ ഓഫിസ്.
കുന്ദമംഗലം -കലക്ടറേറ്റിലെ എംപ്ലോയ്മെന്റ് ഓഫിസ്, കോഴിക്കോട് എല്‍ ആര് തഹസില്‍ദാര്‍ ഓഫിസ്. കുറ്റ്യാടി -സിവില്‍ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസ്, വടകര താലൂക്ക് ഓഫിസ്.
വടകര -വടകര ആര്.ഡി.ഒ ഓഫിസ്. കൊടുവള്ളി -കലക്ടറേറ്റിലെ ഇകണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക് ഡെപ്യൂട്ടി കലക്ടറുടെ ഓഫീസ്, താമരശ്ശേരി തഹസില്‍ദാര്‍ ഓഫീസ്.
കോഴിക്കോട് നോര്‍ത്ത് -കലക്ടറേറ്റിലെ ആര്‍ഡിഒ ഓഫിസ്. കോഴിക്കോട് സൗത്ത് -വെള്ളയില്‍ ജില്ലാ വ്യവസായ കേന്ദ്രം.
ബേപ്പൂര്‍ -കലക്ടറേറ്റിലെ എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ഓഫിസ്, താലൂക്ക് തഹസില്‍ദാര്‍ ഓഫിസ്.
നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ഥിക്കൊപ്പം പരമാവധി 4 പേര് മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. പത്രികാ സമര്‍പ്പണത്തിന് എത്തുന്നവര്‍ മൂന്ന് വാഹനങ്ങളില്‍ അധികം ഉപയോഗിക്കാന്‍ പാടില്ല.
നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായി തയാറാക്കുന്നതിനുള്ള സൗകര്യം തിരഞ്ഞെടുപ്പ് കമ്മിഷന്റെ സുവിധ പോര്‍ട്ടലില്‍ (suvidha.eci.gov.in) ലഭ്യമാണ്. സ്ഥാനാര്‍ഥികളുടെ സത്യപ്രസ്താവന ഈ പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്കും കാണാന്‍ സാധിക്കും.
ഏപ്രില്‍ ഒമ്പതിന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം മെയ് നാലിന് നടക്കും.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
പരാതികള്‍ അറിയിക്കാം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പരാതികള്‍ അറിയിക്കാന്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സംവിധാനമൊരുക്കി.
പൊതുജനങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. മാതൃകാ പെരുമാറ്റച്ചട്ട
ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍: 0495 2990982, 2990315, ഇലക്ഷന് കണ്ട്രോള് റൂം & കോള്‍ സെന്റര്‍: 0495 2990983, 2992751, സി-വിജില്‍: 0495 2990215, 2991351.
മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം: ജില്ലാ കലക്ടര്‍ സ്നേഹിൽ കുമാർ സിങ്
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മാതൃകാ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹിൽ കുമാർ സിങ് അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാർച്ച് 15 മുതൽ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാനിക്കുന്നത് വരെ പെരുമാറ്റ ചട്ടം നിലനിൽക്കും.
ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം, തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍, കള്ളവോട്ട്, വോട്ടര്‍മാര്‍ക്ക് പണം നല്കി സ്വാധീനിക്കല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നടപടി പെരുമാറ്റ സംഹിത നടപ്പിലാക്കുന്നതിന്റെ ഭാഗമായി കമ്മിഷന് സ്വീകരിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

