കോഴിക്കോട് ∙ ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിലെ (ഡിസിഐപി) 2026 മാർച്ച് – ജൂൺ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ യുവതീയുവാക്കൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് ഇന്റേൺഷിപ് പ്രോഗ്രാം.
പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാൻ ഇതിലൂടെ അവസരം ലഭിക്കും. 2015ൽ ആരംഭിച്ച പ്രോഗ്രാമിന്റെ മുപ്പത്തി രണ്ടാമത്തെ ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
താൽപര്യമുള്ളവർ www.dcip.co.in സന്ദർശിച്ച് നിർദിഷ്ട ഫോമിൽ ഫെബ്രുവരി ഇരുപതിനകം അപേക്ഷ സമർപ്പിക്കാം.
നാലു മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. സ്റ്റൈപന്റ് ഉണ്ടാകില്ല.
രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. പുതിയ ബാച്ച് മാർച്ച് ആദ്യം ആരംഭിക്കും.
വിശദ വിവരങ്ങൾക്ക് www.dcip.co.in വെബ്സൈറ്റ് സന്ദർശിക്കുകയോ 9847764000, 0495-2370200 നമ്പറുകളിൽ വിളിക്കുകയോ [email protected] എന്ന ഇമെയിലിൽ ബന്ധപ്പെടുകയോ ചെയ്യാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

