വടകര∙ ഏഴ് നിറങ്ങളിലൂടെ ഏഴ് വൈകാരിക മുഹൂർത്തങ്ങളെ അവതരിപ്പിച്ചു, വടകര മേപ്പയിൽ എസ്ബി സ്കൂൾ നിർമിച്ച ‘ചെയിസിങ് ദ റെയിൻബൊ’ ഷോർട് ഫിലിം മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. കുട്ടികൾക്ക് അവസരങ്ങൾ നൽകുമ്പോൾ അവരിലെ ഭാവനയ്ക്ക് ചിറക് മുളക്കുമെന്നും കേരളത്തിലെ എല്ലാ വിദ്യാലയങ്ങൾക്കും മാതൃകയായ ഇത്തരം പ്രവർത്തനങ്ങൾ തുടരണമെന്നും മന്ത്രി പറഞ്ഞു.
15 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമാണ് കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൽ കുട്ടികളുടെ പല മാനസിക ഭാവങ്ങളാണ് അവതരിപ്പിക്കുന്നത്.
പ്രധാന അധ്യാപകൻ ടി.വി.സജേഷിന്റെ തിരക്കഥയ്ക്ക് അധ്യാപിക പി.പി.സാന്ത്വന സംവിധാനം നിർവഹിച്ചു. ക്രീയേറ്റീവ് സപ്പോർട്ട് മീഡിയ പ്രവർത്തകരായ ജിന്റോ തോമസ്, ചന്തു, ആദിൻ പേരാമ്പ്ര എന്നിവർ സാങ്കേതിക സഹായം നൽകി.
കടത്താനാടിന്റെ ചരിത്രം വിദ്യാർഥികളിലൂടെ അവതരിപ്പിച്ച ‘യാത്ര കടത്താനാട്ടിലൂടെ’ എന്ന ഡോക്യുമെന്ററിയും സ്കൂൾ നിർമിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

