വടകര ∙ ഫയർ സ്റ്റേഷൻ ഉൾപ്പെടെ നൂറുകണക്കിനു സ്ഥാപനങ്ങളും വീടുകളും ആരാധനാലയങ്ങളും ആശ്രയിക്കുന്ന പഴങ്കാവ് – ചോളം വയൽ പ്രദേശത്തെ ബന്ധിപ്പിച്ചു ദേശീയപാതയിൽ അടിപ്പാത പണിയണമെന്ന ആവശ്യത്തിനു പരിഹാരമായില്ല. ഈ ഭാഗത്ത് പാതയുടെ നിർമാണം പുരോഗമിക്കുകയാണ്. നാട്ടുകാരുടെ ആവശ്യം ദേശീയപാത അതോറിറ്റി പരിഗണിച്ചിട്ടില്ല.
മറ്റു സ്ഥലങ്ങളിൽ ആവശ്യമായ അടിപ്പാതകൾ അനുവദിച്ചപ്പോൾ ഫയർ സ്റ്റേഷൻ ഉൾപ്പെടുന്ന ഈ മേഖലയെ അവഗണിക്കുകയായിരുന്നു.
ഇപ്പോൾ അടയ്ക്കാത്തെരു– പെരുവാട്ടിൻതാഴ അടിപ്പാതകൾക്ക് ഇടയിൽ മറ്റൊന്ന് ഇല്ലാത്തതു കൊണ്ട് ഏറെ ചുറ്റിയായിരിക്കും വാഹനങ്ങൾ പോകേണ്ടത്. ഫയർ ഫോഴ്സ് വാഹനങ്ങൾ ചുറ്റി പോകേണ്ടി വരും.
ഓട്ടോറിക്ഷകൾക്കു 40 രൂപ വരെ അധികം നൽകേണ്ടി വരും.
ചേന്ദമംഗലം, മാങ്ങാട്ടുപാറ, മലോൽമുക്ക് തുടങ്ങി ഒട്ടേറെ പ്രദേശത്തുള്ളവർക്ക് ഉപകാരപ്രദമാകുന്നതിനു പുറമേ ഓർക്കാട്ടേരി റൂട്ടിൽ ഗതാഗത തടസ്സമുണ്ടായാൽ പഴങ്കാവ് റോഡ് വഴി വാഹനങ്ങൾ തിരിച്ചു വിടുമ്പോഴും അടിപ്പാതയില്ലാത്തതു ഗതാഗത പ്രശ്നമാകും. പ്രക്ഷോഭത്തിന് ഒരുങ്ങുകയാണു നാട്ടുകാർ. കർമ സമിതിയുടെ യോഗം 26നു വൈകിട്ട് 3ന് പഴങ്കാവ് പുളിഞ്ഞോളി സ്കൂളിൽ ചേരും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

