കോഴിക്കോട് ∙ റെയിൽവേ സ്റ്റേഷനിലെ ‘റെന്റ് എ ബൈക്ക്’ ഹിറ്റായി. ഇലക്ട്രിക് ബൈക്കുകൾ വാടകയ്ക്കു നൽകുന്ന സംവിധാനം കഴിഞ്ഞ ബുധനാഴ്ചയാണു തുടങ്ങിയത്.
5 ബൈക്കുകളാണു നിലവിൽ 24 മണിക്കൂർ, 12 മണിക്കൂർ സ്ലാബുകളിൽ വാടകയ്ക്കു നൽകുന്നത്. ബൈക്കുകൾക്ക് ആവശ്യക്കാർ ഏറെയുണ്ടെന്നു ബൈക്ക് വാടകയ്ക്കു നൽകുന്ന ഏജൻസിയായ എഫ്ജെ ബിസിനസ് ഇന്നവേഷൻസ് മാനേജിങ് ഡയറക്ടർ കെ.ഇ.ജംഷീദ് പറഞ്ഞു.
കൂടുതൽ ഇ ബൈക്കുകൾ ലഭ്യമാകുന്ന മുറയ്ക്ക്, ഒരു മണിക്കൂർ സ്ലാബും തുടങ്ങും. അടുത്ത ദിവസം തന്നെ 4 ബൈക്കുകളും അധികം വൈകാതെ 5 ബൈക്കുകളും കൂടി എത്തുമെന്നും അദ്ദേഹം അറിയിച്ചു.
പൂർണമായി ചാർജ് ചെയ്ത വാഹനങ്ങളാണു യാത്രക്കാർക്കു നൽകുന്നത്.
100–120 കിലോമീറ്റർ യാത്രയ്ക്ക് ഇതു മതിയാകുമെന്നും ജംഷീദ് പറഞ്ഞു. നിലവിൽ ഇവർക്കു ചാർജറും നൽകുന്നുണ്ട്.
വഴിയിൽ വച്ച് ആവശ്യം വന്നാൽ ചാർജ് ചെയ്യാനുള്ള ചെലവ് യാത്രക്കാരൻ വഹിക്കണം.
നഗരത്തിലെത്തുന്ന യാത്രക്കാർക്കു കൂടുതൽ യാത്രാ സൗകര്യം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് ഇ ബൈക്ക് സംവിധാനം. മണിക്കൂറിന് 50 രൂപ, 12 മണിക്കൂറിന് 500 രൂപ, 24 മണിക്കൂറിന് 750 രൂപ എന്നിങ്ങനെയാണു വാടക നിരക്ക്.
കോഴിക്കോട് നഗരത്തിൽ അത്യാവശ്യ കാര്യങ്ങൾക്ക് എത്തുന്നവർക്കും വിനോദസഞ്ചാരികൾക്കും വിദ്യാർഥികൾക്കും പ്രഫഷനലുകൾക്കും ഇ ബൈക്ക് ഉപകാരപ്രദമാകുമെന്നാണു കരുതുന്നത്. ഓട്ടോ, കാർ ടാക്സികൾ ഇഷ്ടമില്ലാത്തവർക്ക് ഹ്രസ്വദൂര യാത്രകൾക്കു ബൈക്ക് ഉപയോഗിക്കാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

