കോഴിക്കോട് ∙ സ്കൂൾ മേളകൾ നടത്താൻ ജില്ലയിലെ സ്കൂൾ വിദ്യാർഥികളിൽ നിന്നും നിർബന്ധിതമായി പണം പിരിക്കുന്നതിൽ പ്രതിഷേധിച്ച് എംഎസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഡിഡിഇയെ ഉപരോധിച്ചു. എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളിൽ നിന്ന് നിയമപരമായി യാതൊരു പിരിവും പാടില്ലെന്നിരിക്കെ കോഴിക്കോട് ജില്ലയിൽ ലക്ഷക്കണക്കിന് രൂപയാണ് മേളകൾ നടത്താനെന്ന പേരിൽ വിദ്യാർഥികളിൽ നിന്ന് പിരിക്കുന്നത്.
എഇഒമാർ ഓരോ സ്കൂളിലെയും വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ച് തുക നിശ്ചയിച്ച് സ്കൂളുകൾക്ക് പിരിക്കേണ്ട തുകയുടെ ക്വാട്ട
അടക്കം നിശ്ചയിച്ചാണ് വിദ്യാർഥികളെ സമ്മർദത്തിലാക്കി പിരിവ് നടത്തുന്നത്.
ഈ പിരിവ് നിർത്തി വയ്ക്കണമെന്നും അനധികൃത പിരിവിന് നേതൃത്വം നൽകിയവർക്കെതിരെ നടപടി വേണമെന്നും എംഎസ്എഫ് നേതാക്കൾ പറഞ്ഞു. സമരത്തിനു നേതൃത്വം നൽകിയ എംഎസ്എഫ് ജില്ല ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, ജില്ല കമ്മിറ്റി അംഗങ്ങളായ സി.വി.
ജുനൈദ്, അഫ്ലു പട്ടോത്ത്, റീമ മറിയം, വജാഹത്ത് സനീൻ, അഫ്നാൻ നന്മണ്ട എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ജാമ്യത്തിലിറങ്ങിയ നേതാക്കൾക്ക് സൗത്ത് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എസ്.വി. അർശുൽ അഹമ്മദിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ആഷിക് നന്മണ്ട, റഹാൻ കരുളായി, ഫാത്തിമ ഷഫ, അദ്നാൻ കിണാശേരി എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

