കോഴിക്കോട് ∙ വയനാട് ചുരം ബദൽ റോഡ് യഥാർഥ്യമാക്കണം എന്ന് ആവശ്യപ്പെട്ട് വയനാട് ചുരം ബദൽ റോഡ് ആക്ഷൻ കമ്മിറ്റിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും സംഘടിപ്പിച്ച ജനകീയ ജാഥ കിഡ്സൺ കോർണറിൽ അവസാനിപ്പിച്ചു. സമാപന യോഗം താമരശ്ശേരി ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് കാപ്പാട് അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ, മുസ്ലിം ലീഗ് നേതാവ് ടി.ടി.ഇസ്മയിൽ, പുതുപ്പാടി മുൻ പഞ്ചായത്ത് പ്രഡിഡന്റ് ഗിരീഷ് ജോൺ, ബിജെപി ജില്ലാ സെക്രട്ടറി എം.സുരേഷ്, മുൻ ഡിസിസി പ്രസിഡന്റ് കെ.സി.അബു, വെൽഫെയർ പാർട്ടി നേതാവ് മുസ്തഫ പാലാഴി, വയനാട് ജില്ലാ പ്രസിഡന്റ് ജോജിൻ ടി.
ജോയ്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി വി.സുനിൽ കുമാർ, സലീം രാമനാട്ടുകര, ഷംസു എല്ലേറ്റിൽ, പി.ടി.എ.ലത്തീഫ് എന്നിവർ സംസാരിച്ചു. പി.വി.എ.സിദ്ദിഖ് നന്ദി പറഞ്ഞു.
ജാഥ ക്യാപ്റ്റൻമാരായ ടി.ആർ.ഓമനക്കുട്ടൻ, എം.ബാബുമോൻ, അമീർ മുഹമ്മദ്, ഷാജി, വി.കെ.ഹുസൈൻ കുട്ടി, ഫൈസൽ എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]