
താമരശ്ശേരി∙ ഇന്നലെ വൈകിട്ട് പെയ്ത ശക്തമായ മഴയിൽ പുഴകൾ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. പുതുപ്പാടി സൗത്ത് ഈങ്ങാപ്പുഴയിൽ ഫെഡറൽ ബാങ്കിനു സമീപം ദേശീയപാത വെള്ളത്തിൽ മുങ്ങി രാത്രി ഏറെ നേരം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഇരു ചക്ര വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു.
വെള്ളം താഴുന്നത് വരെ നാട്ടുകാർ ഗതാഗതം നിയന്ത്രിച്ചു.
വർഷകാലത്ത് ഇവിടെ ദേശീയപാത വെള്ളത്തിൽ മുങ്ങാറുള്ളതാണ്. ദേശീയപാത ഉയർത്തി ഓവുചാൽ നിർമിച്ച് നവീകരിച്ചെങ്കിലും ശക്തമായ മഴവെള്ള പാച്ചിലിൽ റോഡ് വീണ്ടും പുഴയായി മാറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]