കോഴിക്കോട് ∙ കെ-ടെറ്റ് വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകരുടെ ഇടയിൽ നിലനിൽക്കുന്ന ആശങ്ക അകറ്റാൻ കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തണമെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്ടിയു) കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് കെ.കെ.സുധാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.സുധിന അധ്യക്ഷത വഹിച്ചു.
ജില്ലാ ജോ. സെക്രട്ടറി പ്രജിഷ എളങ്ങോത്ത് രക്തസാക്ഷി പ്രമേയവും ജില്ലാ വൈസ് പ്രസിഡന്റ് എ.ടി.വിനീഷ് അനുശോചന പ്രമേയവും ജില്ലാ സെക്രട്ടറി ബി.ബി.ബിനീഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
കെജിഒഎഫ് ജില്ലാ സെക്രട്ടറി ആർ.എസ്.ദിൽവേദ്, കെഎസ്എസ്പിസി ജില്ലാ ജോ. സെക്രട്ടറി കെ.ജയപ്രകാശ് എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം ചെയർമാൻ എൻ.എം.ബിജു സ്വാഗതവും കെ.വി.ആനന്ദൻ നന്ദിയും പറഞ്ഞു.
യാത്രയയപ്പ് സമ്മേളനം സിപിഐ ജില്ലാ നിർവാഹക സമിതി അംഗം ആർ.സത്യൻ ഉദ്ഘാടനം ചെയ്തു. എകെഎസ്ടിയു സംസ്ഥാന നിർവാഹക സമിതി അംഗം സി.ബിജു അധ്യക്ഷത വഹിച്ചു.
സോമൻ മുതുവന, കെ.പി.പവിത്രൻ, സി.കെ.ബാലകൃഷ്ണൻ, വി.ടി.ലിഗേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.സുധിന (പ്രസിഡന്റ്), എ.ടി.വിനീഷ്, കെ.എ.പ്രകാശൻ, സി.വി.സജിത്ത്, കെ.പി.പവിത്രൻ (വൈസ് പ്രസിഡന്റ്), ബി.ബി.ബിനീഷ് (സെക്രട്ടറി), പ്രജിഷ എളങ്ങോത്ത്, അഷറഫ് കുരുവട്ടൂർ, പി.അനീഷ് (ജോ.
സെക്രട്ടറി), സി.കെ.ബാലകൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

