നരിക്കുനി ∙ അടുക്കൻ മലയിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ഇന്നലെ ഉച്ചയോടെ മലമുകളിൽ ബൈത്തുൽ ഇസ്സ കോളജിനു സമീപം കുറ്റിക്കാട്ടിലാണു കാടു വെട്ടുന്ന തൊഴിലാളികൾ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയത്.
തുടർന്ന് പൊലീസും ഫൊറൻസിക് സംഘവും ഇവിടെ എത്തി പരിശോധന നടത്തി. അസ്ഥികൾ എല്ലാം വേർപെട്ട
നിലയിലായിരുന്നു. സമീപത്തെ മരത്തിന്റെ കൊമ്പിൽ കയർ കെട്ടിയ നിലയിൽ ഉണ്ട്. ഒരു ജോടി ഷൂസും അസ്ഥികൂടത്തോടു ചേർന്ന് ദ്രവിച്ചു തുടങ്ങിയ വസ്ത്രങ്ങളും ഉണ്ടായിരുന്നു.
മരത്തിൽ വച്ച സഞ്ചിയിൽ ഒരു കൊടുവാൾ കണ്ടെത്തി.
സമീപ സ്ഥലത്തു നിന്ന് 4 മാസം മുൻപ് ഒരാളെ കാണാതായിരുന്നു. അസ്ഥികൂടം ഇദ്ദേഹത്തിന്റേത് ആയിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്.
കാണാതായ ആളുടെ ബന്ധുക്കളും അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് എത്തി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അസ്ഥികൂടം ആരുടേതാണെന്ന് വ്യക്തമാകുന്നതിനു ശാസ്ത്രീയ പരിശോധന നടത്തും.
ഇതിനായി മരിച്ചതായി സംശയിക്കുന്ന വ്യക്തിയുടെ അടുത്ത ബന്ധുക്കളുടെ ഡിഎൻഎ സാംപിൾ ശേഖരിക്കും. അസ്ഥികൂടം ഫൊറൻസിക് പരിശോധനകൾക്കായി മാറ്റി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

