കൂടരഞ്ഞി ∙ രാത്രി കാട്ടാന വിളയാട്ടത്തിൽ പൊറുതിമുട്ടി തേനരുവി നിവാസികൾ. തേനരുവിയുടെ അക്കരെ അർധരാത്രി തുടർച്ചയായി പടക്കം പൊട്ടുന്നതു കേട്ടാണ് ഏറ്റുമാനൂർക്കാരൻ ഏബ്രഹാം ഉണർന്നത്.
തുടർന്ന് പരിസരവാസികളെ വിവരം അറിയിച്ചു. പ്രദേശത്തെ വീടുകളിൽ ഉള്ളവർ ജാഗ്രതയോടെ കാത്തിരുന്നപ്പോൾ റോഡിലൂടെ കാട്ടാന വരുന്നതാണ് കണ്ടത്.
കണ്ടംകേരിയിൽ സന്തോഷ് ലൂയീസിന്റെ വീടിന്റെ മുൻപിൽ കാട്ടാന എത്തിയത് രാത്രി 12.15ന് .
സിസിടിവിയിൽ ആന വരുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വീട്ടുകാർ പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയും കാട്ടാനയെ ഓടിക്കാൻ ശ്രമിച്ചു. നാട്ടുകാരുടെ കൂട്ടായ ശ്രമം കൊണ്ട് കൃഷിയിടത്തിലേക്കും വീടുകളിലേക്കും കയറാതെ കാട്ടാനയെ ഓടിക്കാൻ സാധിച്ചു. വനപാലകരുടെ ഇടപെടൽ കാര്യക്ഷമം അല്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

