വടകര ∙ ദേശീയപാതയുടെ സർവീസ് റോഡിനു വേണ്ടി പെരുവാട്ടുംതാഴെ ജംക്ഷനും ചോറോട് മേൽപാലത്തിനും ഇടയിൽ 2 ഓവുചാൽ നികത്തി. ഇതു, മഴയത്ത് വെള്ളക്കെട്ടിനു കാരണമാകുമെന്നു പരാതി ഉയർന്നു.
ദേശീയപാതയുടെ കിഴക്കു നിന്നെത്തുന്ന വെള്ളം കെട്ടിക്കിടക്കുമെന്നാണു നാട്ടുകാർ പറയുന്നത്. സമീപത്തെ വീടുകളിൽ വെള്ളം കയറുന്നതിനു പുറമേ ഇടറോഡുകളിലെ ഗതാഗതവും മുടങ്ങും. ഓവുചാൽ പുനഃസ്ഥാപിക്കുകയോ വെള്ളം ഒഴുക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തുകയോ വേണമെന്ന് ആവശ്യപ്പെട്ടു പുഞ്ചിരി മിൽ റസിഡന്റ്സ് അസോസിയേഷനും വാർഡ് മെംബർ കെ.മധുസൂദനനും ദേശീയപാത അതോറിറ്റിക്കും മന്ത്രി പി.എ.മുഹമ്മദ് റിയാസിനും നിവേദനം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]