പേരാമ്പ്ര ∙സ്കൂൾ ബസ് നിയന്ത്രണം വിട്ട് അപകടം; വിദ്യാർഥികൾ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവറുടെ മനോധൈര്യം കാരണം ഒഴിവായത് വൻ ദുരന്തം.
വിദ്യാർഥികളുമായി ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട ബസ്, ഡ്രൈവർ ആത്മധൈര്യം വീണ്ടെടുത്ത് മതിലിൽ ഇടിച്ച് നിർത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലോടെയാണ് ഒലീവ് പബ്ലിക് സ്കൂളിൽ നിന്ന് ഇറക്കം ഇറങ്ങി വരുമ്പോൾ ബസ് നിയന്ത്രണം വിട്ടത്.
സ്കൂൾ ഗ്രൗണ്ടിൽ നിന്നു വിദ്യാർഥികളെ കയറ്റി പുറത്തേക്ക് ഇറങ്ങുന്നതിന് ഇടയിലാണ് സംഭവം.
സ്കൂളിന്റെ ഗേറ്റ് തകർത്ത് കുത്തനെ ഇറക്കമുള്ള റോഡിലേക്ക് അതിവേഗം നീങ്ങിയ ബസിനെ വലതു ഭാഗത്തെ മതിലിൽ ഇടിപ്പിച്ച് ഡ്രൈവർ കരീം നിർത്തുകയായിരുന്നു. ഈ സമയം റോഡരികിൽ വിദ്യാർഥികളെ കാത്ത് ഇരുചക്ര വാഹനങ്ങളുമായി രക്ഷിതാക്കളും റോഡിലൂടെ നടന്നു പോകുകയായിരുന്ന വിദ്യാർഥികളും ഉണ്ടായിരുന്നു.
തൊട്ടു മുന്നിലായി വിദ്യാർഥികളെ കയറ്റിയ മറ്റു ബസുകളും ഉണ്ടായിരുന്നു.
കുത്തനെയുള്ള റോഡിൽ ബസ് ഇടിച്ചു നിർത്താനായില്ലെങ്കിൽ വൻ ദുരന്തം ഉണ്ടാകുമായിരുന്നു. ചെറിയ പരുക്കുകൾ പറ്റിയ അമിഷ് മർവാൻ, മെഹ്റ ഷഹനാസ്, മുഹമ്മദ് റബാഹ്, റുബ സിറാജ്, അയിഷ ബഹിയ, ഷെൻസ മെഹ്ഫിഷ്, അയിഷ ഫെറിൻ, അൽവിന ഷാദിയ, പി.റിദാൽ, അർഷാൻ മാലിക്, ആസിം സദാൻ, ഹെസ മിൻഹ, റസാൻ നാസർ എന്നിവരെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]