
വടകര∙ നഗരസഭയുടെ ശാന്തിവനം വാതക ശ്മശാനം പ്രവർത്തനം നിലച്ചിട്ട് 8 മാസം കഴിഞ്ഞു. മൃതദേഹം ദഹിപ്പിക്കാൻ ആവശ്യമായ ഭൂമിയില്ലാത്ത കുടുംബങ്ങൾ ബുദ്ധിമുട്ടിലായി.
പുകക്കുഴലിന്റെ തകർച്ച കാരണമാണ് പ്രവർത്തനം നിർത്തിയത്. ഇത് നന്നാക്കാനും ഒരു ചൂള കൂടി സ്ഥാപിക്കാനും 36 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്.
പണി തുടങ്ങിയിട്ടില്ല. പുകക്കുഴൽ ഇല്ലാതെ മൃതദേഹം ദഹിപ്പിച്ചാൽ സമീപത്തെ വീടുകളിൽ മണവും പുകയുമെത്തും.
ഇതിനിടെ 2 മൃതദേഹം ദഹിപ്പിച്ചപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് പിന്നീട് അടച്ചിട്ടു.
ഇപ്പോൾ തലശ്ശേരിയിലോ വെസ്റ്റ്ഹില്ലിലോ പോകേണ്ട ഗതികേടാണ്.
നഗരസഭ 1,500 രൂപയാണ് ഈടാക്കിയിരുന്നത്. മറ്റു സ്ഥലങ്ങളിൽ പോകാൻ ആംബുലൻസ് വാടക കൂടി വരും.
പുകക്കുഴൽ നന്നാക്കാൻ ക്രെയിൻ വേണ്ടി വരും. ശ്മശാനത്തിനു സമീപത്തെ കനാൽ റോഡ് വഴി ക്രെയിൻ കൊണ്ടു വരാൻ കഴിയാത്തതു കൊണ്ടാണ് അറ്റകുറ്റപ്പണി വൈകുന്നതെന്ന് നഗരസഭ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]