
നാദാപുരം∙ ബസ് സ്റ്റാൻഡിൽ വച്ച് മാതാവിന്റെ കൂടെയുണ്ടായിരുന്ന കുഞ്ഞിന്റെ സ്വർണമാല അപഹരിച്ച കേസിലെ പ്രതി രണ്ടര മാസത്തിനു ശേഷം അറസ്റ്റിലായി. വടകരയിൽ വച്ച് മറ്റൊരു യാത്രക്കാരിയുടെ മാല അപഹരിക്കാൻ ശ്രമിക്കവെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയും കണ്ണൂർ വനിതാ ജയിലിലേക്ക് റിമാൻഡ് ചെയ്യുകയും ചെയ്ത പാലക്കാട് റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന തമിഴ്നാട്ടുകാരി മഞ്ജു(32) ആണ് നാദാപുരത്തെ മാലപൊട്ടിക്കൽ കേസിലും പ്രതിയെന്നു തിരിച്ചറിഞ്ഞാണ് കണ്ണൂർ ജയിലിൽ വച്ച് നാദാപുരം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വടകരയിൽ 2 മോഷണക്കേസുകളിൽ മഞ്ജു പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ജൂൺ നാലിനായിരുന്നു നാദാപുരത്തെ മോഷണം.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.സ്വർണം നഷ്ടപ്പെട്ട യുവതി പ്രതിയെ തിരിച്ചറിഞ്ഞതായും എസ്ഐ എം.പി.വിഷ്ണു അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]