
നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്റു യുവ കേന്ദ്ര ജില്ലാ ആസ്ഥാനത്തിന് മുൻപിൽ പ്രതീകാത്മകമായി ബോർഡ് സ്ഥാപിച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബവിത്ത് മലോൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ അധ്യക്ഷത വഹിച്ചു. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി സനൂജ് കുരുവാട്ടൂർ, ജിനീഷ് ലാൽ മുല്ലശ്ശേരി, സി.വി.ആദിൽ അലി, അഭിജിത്ത് ഉണ്ണികുളം, അസിസ് മാവൂർ, അഹദ് സമാൻ, വി.കെ.ഐഷ, പി.എം.ഷഹബാസ്, ഷിംജി പുറക്കാട്ടേരി, ജിമിഷ് കൊട്ടുളി, ഷൗക്കത്ത് കിണാശ്ശേരി, റസാഖ് പരപ്പിൽ, മുരളി അമ്പലകോത്ത് എന്നിവർ നേതൃത്വം നൽകി.