
കോഴിക്കോട് ജില്ലയിൽ ഇന്ന് (16-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടകരോത്സവം ഇന്നു മുതൽ
വടകര ∙ രാജീവ് ഗാന്ധി കൾചറൽ ഫോറവും സൗത്ത് ഏഷ്യൻ ഫ്രറ്റേണിറ്റി നടത്തുന്ന വടകരോത്സവം ഇന്ന് ഓർക്കാട്ടേരി പി.കെ.മെമ്മോറിയൽ സ്കൂൾ മൈതാനത്ത് തുടങ്ങും. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 3 ഓർക്കാട്ടേരി പെട്രോൾ പമ്പ് പരിസരത്ത് നിന്ന് സാംസ്കാരിക ഏകതാ യാത്ര നടത്തും. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി കലാരൂപങ്ങൾ യാത്രയിൽ അണി നിരക്കും. തുടർന്ന് 6 ന് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും. കെ.കെ.രമ എംഎൽഎ അധ്യക്ഷത വഹിക്കും. സ്വാഗതം ഓതിക്കൊണ്ട് തിരുവാതിരക്കളി അരങ്ങേറും. 3 ദിവസങ്ങളിലായി രാജ്യത്തെ 28 കലാ രൂപങ്ങൾ അവതരിപ്പിക്കും. നൂറോളം കലാകാരൻമാർ പങ്കെടുക്കും.
വൈദ്യുതി മുടക്കം
നാളെ
കോഴിക്കോട്∙ നാളെ പകൽ 8.30 മുതൽ 5 വരെ വെസ്റ്റ്ഹിൽ കോയാ റോഡ്, കല്ലാരം കെട്ട് ഭാഗങ്ങളിൽ.
∙ 9 – 6: വെള്ളിമാടുകുന്ന് പാറോപ്പടി, മമ്മിളിത്താഴം.
∙ 8 – 5: കുന്നമംഗലം പാറമ്മൽ ഭാഗം.
∙ 8 – 5: പുതുപ്പാടി ചമൽ, കേളൻമൂല, കാൽവരി, ത്രിവേണി.
∙ 9 – 3: കട്ടാങ്ങൽ ചാത്തമംഗലം മണ്ണിലിടം റോഡ്, എതിനി ഹോസ്പിറ്റൽ, മണ്ണിലിടം, പൊയ്യേരി, ചേനോത്ത്.
∙ 8.30 – 5.30: വെണ്ണക്കോട്, തടത്തുമ്മൽ, ആലിൻതറ.
അധ്യാപക നിയമനം
ചേളന്നൂർ∙ ശ്രീനാരായണഗുരു കോളജിൽ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപക താൽക്കാലിക ഒഴിവിലേക്ക് കൂടിക്കാഴ്ച 26നു രാവിലെ 10.30ന്.
ചെസ് മത്സരം നാളെ മുതൽ
കോഴിക്കോട്∙ ചെസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന അണ്ടർ 17, അണ്ടർ 9 ചാംപ്യൻഷിപ് നാളെയും മറ്റന്നാളുമായി മെഡിക്കൽ കോളജ് ക്യാംപസ് സ്കൂളിൽ നടക്കും. ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത 8 പേർ വീതം മത്സരിക്കും. ഓരോ കാറ്റഗറിയിലും രണ്ടു പേർ വീതം ദേശീയ ചാംപ്യൻഷിപ്പിൽ മത്സരിക്കാൻ അർഹത നേടും. 9947181042
തൊഴിൽ മേള 27ന്
കോഴിക്കോട് ∙ യുവാക്കൾക്ക് തൊഴിലവസരമൊരുക്കാൻ ‘സ്പെക്ട്രം 2025’ ജില്ലാതല തൊഴിൽ മേളയുമായി വ്യാവസായിക പരിശീലന വകുപ്പ്. 27ന് ഗവ. ഐടിഐയിലാണ് മേള. നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്, സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ്, നാഷനൽ അപ്രന്റീസ്ഷിപ് സർട്ടിഫിക്കറ്റ് എന്നിവ നേടിയ ഉദ്യോഗാർഥികൾക്കു വേണ്ടി രാജ്യത്തിനകത്തും വിദേശത്തുമുള്ള വിവിധ വ്യവസായ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മേള നടത്തുന്നത്. പങ്കെടുക്കാൻ www.knowledgemission.kerala.gov.in വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യണം. രാവിലെ 8ന് സ്പോട്ട് റജിസ്ട്രേഷനുമുണ്ടായിരിക്കും. 8086888113
ലഹരിക്കെതിരെ മദ്രസകളിൽ പ്രതിജ്ഞ 18ന്
കോഴിക്കോട്∙ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ലഹരി വിരുദ്ധ ക്യാംപെയ്നിന്റെ ഭാഗമായി 18നു രാവിലെ 7.30ന് മുഴുവൻ മദ്രസകളിലും ലഹരിക്കെതിരെ സ്പെഷൽ അസംബ്ലിയും പ്രതിജ്ഞ ചൊല്ലലും നടത്തും. ബോർഡ് യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മിയാസ് അലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ചെയർമാൻ പി.ഹസൈനാർ ഫൈസി ഉദ്ഘാടനം ചെയ്തു.
ഗ്രാമോത്സവം നാളെ മുതൽ
പേരാമ്പ്ര∙ ആശാരിമുക്ക് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഗ്രാമോത്സവം നാളെയും മറ്റന്നാളും നടക്കുമെന്ന് ഭാരവാഹികളായ എ.കെ.മോഹനൻ, പി.സന്തോഷ്, കെ.എം.വിജയൻ എന്നിവർ അറിയിച്ചു. നാളെ രാവിലെ 11ന് ചിത്രരചനാ മത്സരം, 2ന് നാട്ടിലെ പാട്ടുകാർക്ക് ഒപ്പം പാടാം പരിപാടി, 4ന് ജീവിതമാണ് ലഹരി സെമിനാർ ഉദ്ഘാടനം എൻ.പി.ബാബു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, 6.30ന് പി.ജനാർദനൻ അനുസ്മരണം ഉദ്ഘാടനം ഷാഫി പറമ്പിൽ എംപി. 8ന് പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികൾ. 18ന് രാവിലെ 10ന് അങ്കണവാടി കലോത്സവം, വൈകിട്ട് 5ന് സാംസ്കാരിക ഘോഷയാത്ര, 6.30ന് മെഗാ തിരുവാതിര, 7ന് ഗോത്ര കല വട്ടപ്പാട്ട്. 7.30ന് സാംസ്കാരിക സദസ്സ് ടി.പി.രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
പൂർവ വിദ്യാർഥി സംഗമം നാളെ
പേരാമ്പ്ര ∙ വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി മഹാ സംഗമം നാളെ സ്കൂളിൽ നടക്കും. 11ന് തലമുറകളുടെ ഒത്തുചേരൽ, 3ന് സ്നേഹാദരം മുൻ അധ്യാപകരെ ആദരിക്കൽ ഉദ്ഘാടനം എ.കെ.പത്മനാഭൻ മുൻ എംഎൽഎ, 5ന് സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ഡോ. എൻ.പി.ഹാഫിസ് മുഹമ്മദ്, 7ന് കലാസന്ധ്യ പൂർവ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ, കാലത്തിന്റെ കോലം നാടകം, 9ന് ആലപ്പുഴ സൂര്യകാന്തിയുടെ നാടകം കല്യാണം എന്നിവ നടക്കും.