കോഴിക്കോട് ∙ വ്യാഴാഴ്ച ടോൾ പിരിവ് തുടങ്ങിയ പന്തീരാങ്കാവ് ഒളവണ്ണ ടോൾ പ്ലാസയിൽ വെള്ളിയാഴ്ച രാവിലെ കോൺഗ്രസിന്റെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. പ്രദേശവാസികളെ ടോളിൽ നിന്ന് ഒഴിവാക്കുക, സർവീസ് റോഡ് നിർമാണം ഉടൻ പൂർത്തിയാക്കുക, സർവീസ് റോഡിൽ കാൽനട
യാത്രക്കാർക്കുള്ള സൗകര്യം ഏർപ്പെടുത്തുക, സർവീസ് റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധസമരം.
പന്തീരാങ്കാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സമരം ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ടോൾ പ്ലാസയിലെ ഗേറ്റ് നമ്പർ ഒന്നിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ച സമരക്കാരെ പൊലീസ് വലയം തീർത്തതോടെ മറ്റ് ഗേറ്റുകളിലൂടെ വാഹനങ്ങൾ സുഗമമായി കടത്തിവിടുകയായിരുന്നു.
തുടർന്ന് പ്രതിഷേധക്കാരെ കലക്ടർ കൂടിക്കാഴ്ചയ്ക്കു വിളിച്ച പശ്ചാത്തലത്തിൽ പ്രവർത്തകർ പിരിഞ്ഞുപോയി.
കലക്ടറുമായുള്ള ചർച്ചയ്ക്ക് ശേഷം തുടർ സമരപരിപാടികൾ തീരുമാനിക്കുമെന്ന് കെ.പ്രവീൺകുമാർ മാധ്യമങ്ങളോടു പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

