കോഴിക്കോട്∙ ഫേസ് വേൾഡ് ലീഡർഷിപ് സ്കൂൾ സംഘടിപ്പിക്കുന്ന ഫേസ് എക്സ് ടോക് ഷോയുടെ ഭാഗമായി പ്രമേയ ചർച്ച നടത്തി. പലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബു ശാവേഷ് ഉദ്ഘാടനം ചെയ്തു. നന്മയുള്ള ലോകത്തിനു വേണ്ടി ഒരുമിച്ചു മുന്നേറണമെന്ന് അദ്ദേഹം പറഞ്ഞു.
ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർഥികൾക്കു വേണ്ടി നടത്തുന്ന ഫേസ് എക്സ് ടോക് ഷോ സംസ്ഥാന, ദേശീയ, രാജ്യാന്തര തലങ്ങളിലായി നടത്തും. ടോക് ഷോയുടെ സംസ്ഥാനതല മത്സരം 23, 24 തീയതികളിൽ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടത്തും.ഫേസ് എക്സ് ടോക് ഷോ സംഘാടക സമിതി ചെയർമാൻ കാരാടൻ സുലൈമാൻ അധ്യക്ഷത വഹിച്ചു.
കമാൽ വരദൂർ, മുസ്തഫ പി.എറക്കൽ, ടി.കെ.ജോഷി, ബി.കെ.സുഹൈൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പ്രഫ.ഇമ്പിച്ചിക്കോയ മോഡറേറ്ററായിരുന്നു. ഫേസ് ഫൗണ്ടേഷൻ ചെയർമാൻ സൈൻ ബാഫഖി തങ്ങൾ, ജനറൽ സെക്രട്ടറി ഇ.യാക്കൂബ് ഫൈസി, സൈനുൽ ആബിദീൻ ജീലാനി തങ്ങൾ, ഡോ.അമീൻ മുഹമ്മദ് സഖാഫി, വേലായുധൻ മുറ്റോളിൽ, ഡോ. അമീനുദ്ദീൻ യൂസുഫ്, വി.വീരാൻ കുട്ടി, സി.എ.ഹാരിഫ്, ബഷീർ എടാട്ട്, ഫസൽ ഒ.മുക്കം, ഡോ.
എ.ബി.മൊയ്തീൻ കുട്ടി, മുഹമ്മദ് മുർഷിദ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

