ചെറുവണ്ണൂർ ∙ നവീകരണ പ്രവൃത്തി നടത്തുന്ന കണ്ണാട്ടിക്കുളം മിനി സ്റ്റേഡിയത്തിന്റെ ഉപരിതലം ഉയർത്തുന്നതിന് ചെളി പരന്ന മണ്ണിടുന്നതായി പരാതിയുമായി നാട്ടുകാർ. കെട്ടിടാവശിഷ്ടങ്ങളും സിമന്റ് ചാക്കുകൾ എന്നിവയുള്ള മണ്ണാണ് സ്റ്റേഡിയത്തിൽ കൊണ്ടിടുന്നത്. ചെളിമണ്ണ് എത്തിച്ചു തുടങ്ങിയപ്പോൾ തന്നെ നാട്ടുകാർ പരാതി ഉന്നയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.കല്ലും മറ്റു അവശിഷ്ടങ്ങളുമുള്ള മണ്ണിട്ട് നിരപ്പാക്കിയാൽ സ്റ്റേഡിയം ഉപയോഗിക്കാൻ കഴിയില്ലെന്ന ആശങ്കയുമായി കായികതാരങ്ങളും രംഗത്തെത്തി.
എംഎൽഎ ഫണ്ടിൽ അനുവദിച്ച 50 ലക്ഷം രൂപയും കായിക വകുപ്പ് അനുവദിച്ച 50 ലക്ഷവും ഉപയോഗിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്.
സ്പോർട്സ് കേരള ഫൗണ്ടേഷന്റെ മേൽനോട്ടത്തിലാണു പ്രവൃത്തി നടത്തുന്നത്.സ്റ്റേഡിയത്തിൽ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ ഉപരിതലം പൂർണമായും ഉയർത്തൽ, കൈവരി സ്ഥാപിക്കൽ എന്നിവയാണു നവീകരണ പദ്ധതിയിലുള്ളത്. അതേസമയം സ്റ്റേഡിയത്തിൽ കൊണ്ടിട്ട
അവശിഷ്ടങ്ങൾ കലർന്ന മണ്ണു നീക്കം ചെയ്യാൻ നിർദേശിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]