വളയം∙ കുടുംബാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരനായ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനു മർദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുക്കാത്തതിനെച്ചൊല്ലി വിവാദം. തിരുവങ്ങോത്ത് കണാരനെ (59) ബൈക്കുമായി ആശുപത്രിയിലെത്തിയ യുവാവ് മർദിച്ചതായാണു പരാതി. ബൈക്ക് സൈഡിലേക്ക് മാറ്റി നിർത്താൻ ആവശ്യപ്പെട്ടതിന്റെ പേരിലാണ് മർദിച്ചതെന്നു കാണിച്ചു കണാരൻ മെഡിക്കൽ സൂപ്രണ്ടിനു പരാതി നൽകുകയും മെഡിക്കൽ സൂപ്രണ്ട് പരാതി പൊലീസിനു കൈമാറുകയും ചെയ്തെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം പോലും നടത്തിയില്ലെന്നാണ് പറയുന്നത്.
മർദനത്തിൽ പ്രതിഷേധിച്ചു പിറ്റേന്ന് ജീവനക്കാർ ആശുപത്രിയിൽ സമരം നടത്തിയിരുന്നു.
അന്ന് അരമണിക്കൂർ ഒപി മുടങ്ങുകയും ചെയ്തു. ആശുപത്രിയിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ ശേഖരിക്കാൻ പോലും പൊലീസ് തയാറായിട്ടില്ല. കണാരനെ മർദിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നാണ് പരാതി.
ഇതേക്കുറിച്ച് അറിയില്ലെന്നും, ആരും ഒത്തു തീർപ്പിനെക്കുറിച്ചു സംസാരിച്ചിട്ടില്ലെന്നും കണാരൻ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]