കോഴിക്കോട്∙ വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വിജിൽ തിരോധാനക്കേസിലെ രണ്ടാം പ്രതി കുറ്റിക്കാട്ടൂർ വെള്ളിപറമ്പ് ഗോശാലികുന്നുമ്മൽ സ്വദേശി കുന്നമംഗലം കുരിക്കത്തൂരിൽ താമസിക്കുന്ന രഞ്ജിത്തിനെ(39) എലത്തൂർ പൊലീസ് പിടികൂടി. കോഴിക്കോട് ഡിസിപിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ആന്ധ്രയിലെത്തി പ്രതിയെ പിടികൂടിയത്.
എലത്തൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ പി.കെ.സുരേഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർ വൈശാഖ് പുതിയോട്ടിൽ, ഡിസിപിയുടെ സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.ഹാദിൽ, ജിനീഷ് കുമാർ, വി.ടി.രാകേഷ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം കേസിൽ രണ്ടാം പ്രതിയായ രഞ്ജിത്തിനെ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കും. നേരത്തെ അറസ്റ്റിലായ വാഴാത്തിരുത്തി കുളങ്ങരക്കണ്ടി മീത്തൽ കെ.കെ.നിഖിൽ, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയിൽ ദീപേഷ് ഉൾപ്പെടെ 3 പേരെയും കസ്റ്റഡിയിൽ ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകുമെന്നു എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്ത് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]