
പേരാമ്പ്ര∙ പുളിയോട്ടു മുക്കിലെ ഓട്ടോ ഡ്രൈവർ കണിയാങ്കണ്ടി ഷമീറി (38)നെ ആക്രമിച്ചു പരുക്കേൽപിച്ച കേസിലെ 3 പ്രതികൾ അറസ്റ്റിൽ. വെള്ളിയൂർ വലിയപറമ്പിൽ അനുദേവ് (22), സഹോദരൻ അനുരഞ്ജ് (20), വെള്ളിയൂർ കുനിയിൽ അതുൽ (22) എന്നിവരെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റു ചെയ്തത്.
ജൂലൈ 6ന് വൈകിട്ട് 6ന് ചാലിക്കരയ്ക്കും പുളിയോട്ടു മുക്കിനും ഇടയിലുള്ള നടപ്പാതയിലെ കടയിൽ ചായ കുടിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.
2 സ്കൂട്ടറിൽ എത്തിയ പ്രതികൾ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു. തലയ്ക്കും കൈക്കും കാലിനും സാരമായി പരുക്കേറ്റ ഷമീർ ദിവസങ്ങളോളം ചികിത്സയിലായിരുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്തെങ്കിലും പ്രതികൾ ഒളിവിലായിരുന്നു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]