കോഴിക്കോട് നഗരത്തിലെ ഫ്ലാറ്റിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ വീട്ടുജോലിക്കാരി പിടിയിലായി. വെള്ളയിൽ പുതിയ കടവ് സ്വദേശിനി പാത്തീബി (59) ആണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായത്.
കഴിഞ്ഞ ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് പി.ടി.
ഉഷ റോഡിൽ താമസിക്കുന്ന ഡോക്ടർ ദമ്പതികളുടെ ഫ്ലാറ്റിൽ ജോലിക്ക് നിന്നിരുന്ന ആളാണ് പ്രതി. ഇവർ ഇവിടെ നിന്നും ഏഴ് പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായാണ് കേസ്.
മോഷണത്തിന് ശേഷം നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
വെള്ളയിൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജെയിൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ബിജില മോൾ, സജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

