
കോഴിക്കോട് ∙ വെളിച്ചെണ്ണ ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയ്ക്കെതിരെ വേറിട്ട സമരരീതിയുമായി ബിജെപി.
കോഴിക്കോട് കോർപറേഷനിലെ ബിജെപി കൗൺസിലർമാരാണ് നഗരസഭാ ഓഫിസിൽ പപ്പടം ചുട്ട് പ്രതിഷേധിച്ചത്.
വെളിച്ചെണ്ണ ലീറ്ററിന് 450 കടന്നു, അരി, ഉള്ളി, തക്കാളി തുടങ്ങി നിത്യാപയോഗത്തിലുള്ള എല്ലാ സാധനങ്ങൾക്കും വലിയ തോതിൽ വില വർധിച്ചിരിക്കുകയാണ്. ഇത് തുടർന്നാൽ നാട് പട്ടിണിയിലാകുമെന്നും വിലവർധന തടയാൻ സംസ്ഥാന സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പ്രതിഷേധ സമരത്തിൽ നവ്യ ഹരിദാസ്, ടി.രനീഷ്, അനുരാധ തായാട്ട്, രമ്യ സന്തോഷ്, എൻ.ശിവപ്രസാദ്, സി.എസ്.
സത്യഭാമ എന്നീ ബിജെപി കൗൺസിലർമാർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]