
മുക്കത്തിന് സമീപം കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുക്കം ∙ കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു. എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയില്‍ മുക്കത്തിന് സമീപം കറുത്തപറമ്പിലാണ് സംഭവം. മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. നിലമ്പൂരില്‍നിന്ന് താമരശ്ശേരിയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു സംഭവം.
മുക്കം–അരീക്കോട് പാതയിൽ അപകടം പതിവായിരിക്കുകയാണ്. ഈ പാതയിലെ കറുത്തപറമ്പ്, ഓടത്തെരുവ്, മാടാപുറം, വലിയപറമ്പ്, ഗോതമ്പു റോഡ് ഭാഗങ്ങളിലാണ് അപകടം പതിവായത്. സംസ്ഥാന പാത നവീകരണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന ആക്ഷേപമുണ്ട്.
മഴക്കാലത്ത് വാഹനങ്ങൾ തെന്നിമാറിയാണ് പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്നത്. ഈ അപകടങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി കെ.ബി.ഗണേഷ് കുമാർ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും പൊലീസിനും മുൻപ് നിർദ്ദേശം നൽകിയിരുന്നു.