കോഴിക്കോട് ∙ പാലിയേറ്റീവ് വാരാചരണത്തോടനുബന്ധിച്ച് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ നേതൃത്വത്തിൽ കോർപറേഷൻ പരിധിയിലെ കിടപ്പുരോഗികളുടെ വീടുകളിൽ സന്ദർശനം നടത്തി. സാർവത്രിക പാലിയേറ്റീവ് പരിചരണ സംവിധാനം നടപ്പാക്കിയതിന്റെ ഭാഗമായി ജനുവരി 22 വരെ നടക്കുന്ന വാരാചരണത്തിന്റെ ഭാഗമായാണ് സന്ദർശനം.
എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കിടപ്പുരോഗികളുടെ ഭവനങ്ങളിൽ സന്ദർശനം ആരംഭിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി.ടി. പ്രസാദ്, അഡീഷനൽ ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ.
വി.പി. രാജേഷ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.
സി.കെ. ഷാജി, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ കെ.രവികുമാർ, ജില്ലാ പാലിയേറ്റീവ് കോഓർഡിനേറ്റർ കെ.
ഹരിദാസ്, ആർജിഎസ്എ ജില്ലാ പ്രോജക്ട് മാനേജർ എം.എസ്. വിഷ്ണു എന്നിവർ ഭവന സന്ദർശനത്തിൽ പങ്കാളികളായി.
∙ ജില്ലാതല ഉദ്ഘാടനം നടത്തി
പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് നിർവഹിച്ചു.
മലബാർ ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ബിന്ധ്യ മേരി ജോൺ അധ്യക്ഷയായി. അഡീഷനൽ ഡിഎംഒ വി.പി.
രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഡപ്യൂട്ടി എജ്യുക്കേഷൻ മീഡിയ ഓഫിസർമാരായ കെ.പി.
നാരായണൻ, കെ.ടി. മുഹ്സിൻ, ടെക്നിക്കൽ അസിസ്റ്റന്റ് പ്രമോദ്, എൻഎൻഎസ് പ്രോഗ്രാം ഓഫിസർ നൗഷാദ്, പാലിയേറ്റീവ് കോഓർഡിനേറ്റർ ഹരിദാസ്, ആരോഗ്യ കേരളം ജൂനിയർ കൺസൽട്ടന്റ് സി.ദിവ്യ തുടങ്ങിയവർ സംസാരിച്ചു.
‘പാലിയേറ്റീവ് പരിചരണത്തിൽ വിദ്യാർഥികളുടെ പങ്ക്’ വിഷയത്തിൽ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ നഴ്സിങ് ഓഫിസർ റാൻഡോൾഫ് വിൻസന്റ് ക്ലാസെടുത്തു. സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

