കോഴിക്കോട്∙ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു സിപിഐയിൽ നിന്നു രാജിവച്ച 150 പ്രവർത്തകർക്ക് കേരള കോൺഗ്രസ് പാർട്ടിയിൽ അംഗത്വം നൽകി സ്വീകരിച്ചു. സ്വീകരണം കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കേരള കോൺഗ്രസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി വിവിധ പാർട്ടികളിൽ കേരള കോൺഗ്രസിൽ താൽപര്യമുള്ള പ്രവർത്തകരെ സ്വീകരിക്കുന്നത്.
എൽഡിഎഫിൽ നിൽക്കുന്ന കേരള കോൺഗ്രസിനു പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. എൽഡിഎഫിന് നേതൃത്വം നൽകുന്ന സിപിഎം കോടീശ്വരന്മാരെ സംരക്ഷിക്കുന്ന പാർട്ടിയായി മാറി.
ആ സാഹചര്യത്തിൽ യുഡിഎഫിനൊപ്പം നിൽക്കുന്ന കേരള കോൺഗ്രസിലേക്ക് വരാൻ വിവിധ പാർട്ടികളിൽ നിന്നു പ്രവർത്തകർ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ജില്ലാ അടിസ്ഥാനത്തിൽ സ്വീകരണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.എം.ജോർജ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി രാജീവ് തോമസ്, കെ.വി.കണ്ണൻ, ഹെലൻ ഫ്രാൻസിസ്, ടെന്നിസൻ ചാത്തംകണ്ടം, ഷിനോയ് അടക്കാപ്പാറ, കരോൾ കെ.ജോൺ, ടി.പി.ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. പി.ജെ.റോയിയുടെ നേതൃത്വത്തിൽ എത്തി കേരള കോൺഗ്രസിൽ ചേർന്ന 150 പേരെ ചടങ്ങിൽ സ്വീകരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]