കോഴിക്കോട് ∙ കൃഷിഭവനുകൾ സ്മാർട്ടാകുന്നത് കർഷകർക്ക് മികച്ച സേവനങ്ങൾ ലഭിക്കുമ്പോഴാണെന്ന് കൃഷി മന്ത്രി പി.പ്രസാദ്. കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് ജില്ലയിലെ ആദ്യ സ്മാർട്ട് കൃഷി ഭവനായി ഉയർത്തിയ മാവൂർ കൃഷിഭവന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ 1,076 കൃഷി ഭവനുകളെയും സർക്കാർ ഘട്ടംഘട്ടമായി സ്മാർട്ട് കൃഷി ഭവനാക്കി മാറ്റുകയാണ്. എൺപതോളം കൃഷിഭവനുകൾ സ്മാർട്ടായി മാറിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
കൃഷി ഉദ്യോഗസ്ഥരുടെ പ്രധാന ജോലി ഓഫിസുകൾക്കകത്തല്ല, കൃഷിയിടങ്ങളിലാണ്.
‘കതിർ’ മൊബൈൽ ആപ് വഴി കർഷകർ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് അതിവേഗത്തിൽ മറുപടി ലഭ്യമാക്കണം. കർഷകരുടെ ഉൽപന്നങ്ങൾ മൂല്യവർധിത വസ്തുക്കളാക്കി മാറ്റി വിപണിയിലെത്തിച്ചാൽ മാത്രമേ വരുമാന വർധനയുണ്ടാക്കാൻ സാധിക്കൂ.
ബാലുശ്ശേരി നിയോജക മണ്ഡലത്തിന്റെ തനത് പദ്ധതിയായ ‘മഞ്ഞൾ ഗ്രാമം’ പദ്ധതിയിൽ ഉൽപാദിപ്പിക്കുന്ന മഞ്ഞൾ കൃഷിവകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കർഷകർക്ക് മികച്ച സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാൻ കൃഷി ഭവനുകളെ ആധുനികവൽകരിക്കുക, നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കർഷകരിലേക്ക് സേവനങ്ങൾ സമയബന്ധിതമായും കൃത്യതയോടെയും എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സ്മാർട് കൃഷിഭവൻ യഥാർഥ്യമായത്. 26.55 ലക്ഷം രൂപയാണ് പദ്ധതിക്കായി സർക്കാർ അനുവദിച്ചത്.
കർഷകർക്ക് ഓൺലൈനായി സേവനങ്ങൾ ലഭ്യമാക്കൽ, പേപ്പർലെസ് സംവിധാനം, കർഷകർക്ക് തിരിച്ചറിയൽ കാർഡ്, വിള പരിപാലനത്തിനുള്ള പ്ലാന്റ് ഹെൽത്ത് ക്ലിനിക്, അഗ്രോ ഫാർമസി വഴി കർഷകർക്ക് വിള പരിപാലനത്തിന് ആവശ്യമായ സഹായങ്ങൾ തുടങ്ങി വിവിധ സേവനങ്ങളാണ് സ്മാർട്ട് കൃഷിഭവൻ വഴി ലഭിക്കുക.
കൃഷിഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ കെ.എം. സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ശശി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.പി.
ഖദീജക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റംല മാടംവള്ളിക്കുന്ന്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷാജി കെ. പണിക്കർ, കെ.കെ.
പ്രകാശിനി, പ്രിൻസിപ്പൽ കൃഷി ഓഫിസർ ടി.പി. അബ്ദുൽ മജീദ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ.സുലൈഖ ബായ്, നോഡൽ കൃഷി ഡപ്യൂട്ടി ഡയറക്ടർ ബീന നായർ, കൃഷി ഓഫിസർ സി.
മുജീബ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]