വടകര∙ വടകര–മാഹി കനാൽ പാലങ്ങളുടെ നിർമാണ നടപടി ദ്രുതഗതിയിൽ. 17.61 കിലോ മീറ്ററിൽ 13.38 കിലോ മീറ്റർ കനാലിന്റെ ആഴവും വീതിയും വർധിപ്പിച്ച് ദേശീയ ജലപാതയുടെ നിലവാരത്തിൽ വികസനം പൂർത്തിയാക്കിയതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.കനാലിന് കുറുകെ 14 സ്റ്റീൽ ഫുട് ബ്രിജ് നിർമാണം പൂർത്തീകരിച്ചു. കോട്ടപ്പള്ളിയിൽ ആർച്ച് ബ്രിജ് പ്രവൃത്തിയുടെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചു.
പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് പാലത്തിന്റെ നിർമാണത്തോട് അനുബന്ധിച്ച് കൽപടവുകൾ നിർമിക്കാൻ ഉൾനാടൻ ജലഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
മരണാനന്തര ചടങ്ങുകൾ നിർവഹിക്കാനുള്ള സൗകര്യത്തിനു വേണ്ടിയാണിത്. തയ്യിൽ പാലം, കളിയാംവള്ളി എന്നിവിടങ്ങളിൽ ആർച്ച് ബ്രിജ് ടെൻഡർ പൂർത്തിയാക്കി. മൂന്നാം റീച്ചിലെ ഉയർന്ന കട്ടിങ് ആവശ്യമായ ചേരിപ്പൊയിൽ ഭാഗം ഒഴികെ 2026 മാർച്ചോടെ പൂർത്തീകരിക്കാൻ കഴിയുമെന്നും കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎൽഎയുടെ ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി അറിയിച്ചു.
തില്ലേരി താഴെ ഫുട് ബ്രിജ്, കൗന്തൻ നട
ഫുട് ബ്രിജ്, കണ്ണൻ കുട്ടി ഫുട് ബ്രിജ്, കോട്ടപ്പള്ളി പാലത്തിന് സമീപം കൾവർട്ട്, മൂഴിക്കൽ കടവ്, ചേരിപ്പൊയിൽ മുതൽ കല്ലേരി വരെ ബണ്ട് റോഡ്, കല്ലിൽ താഴെ ഫുട് ബ്രിജ്, കരുവാരൽ ഫുട് ബ്രിജ്, കേളോത്ത് കണ്ടി താഴെ ഫുട് ബ്രിജ്, കായപ്പനച്ചി ബോട്ട് ജെട്ടി, വാരായി താഴെ ബോട്ട് ജെട്ടി എന്നിവ പൂർത്തിയായി. 22.86 കോടി രൂപ ചെലവഴിച്ച മൂഴിക്കൽ ലോക്ക് കം ബ്രിജ് ഉദ്ഘാടനത്തിന് സജ്ജമായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]