തൊട്ടിൽപാലം ∙ കഴിഞ്ഞ മാസത്തെ ശക്തമായ മഴയിൽ പക്രംതളം ചുരം റോഡ് അഞ്ചാം വളവിൽ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് സംരക്ഷണ ഭിത്തിയുടെ പുനർനിർമാണ നടപടി വൈകുന്നതായി പരാതി. വലിയ വളവിൽ റോഡരിക് ചേർന്നാണു വൻ തോതിൽ മണ്ണിടിഞ്ഞത്.
വീതി കുറഞ്ഞ സ്ഥലമായതിനാൽ വാഹനങ്ങൾക്ക് അരികു കൊടുക്കാൻ സൗകര്യമില്ല. ചുരം ഇറങ്ങി വരുന്ന ചരക്കു വാഹനങ്ങൾ അപകടത്തിൽപെടാൻ സാധ്യത ഏറെയാണ്. തൊട്ടിൽപാലം പൊലീസ് ചുവപ്പ് റിബൺ കെട്ടിയതല്ലാതെ അപകട
സൂചനാ ബോർഡ് സ്ഥാപിച്ചില്ല.
റോഡിലേക്ക് വീണ കല്ലും മണ്ണും നീക്കിയതല്ലാതെ മറ്റ് നടപടികളും സ്വീകരിച്ചിട്ടല്ല. അപായം ഉണ്ടാകും മുൻപു സംരക്ഷണ ഭിത്തി പുനർനിർമിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിന് പുറമേ 10ാം വളവ്, ചുങ്കക്കുറ്റി എന്നിവിടങ്ങളിലും വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.
ഇവിടെയും സംരക്ഷണ ഭിത്തി കെട്ടാനുള്ള നടപടി പൊതുമരാമത്ത് സ്വീകരിച്ചിട്ടില്ല. മലയോര ഹൈവേയിൽ ഉൾപ്പെട്ട റോഡാണിത്.
അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]