
ഐആർസിടിസിയുടെ നേതൃത്വത്തിൽ
ഓണക്കാലത്ത് കശ്മീരിലേക്ക്
അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനിൽക്കുന്ന യാത്ര സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 4ന് കോഴിക്കോട് നിന്നു പുറപ്പെടുന്ന യാത്രയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളായ ശ്രീനഗർ, ഗുൽമാർഗ്, സോൻമാർഗ്, പഹൽഗാം എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്നു. ഒരാൾക്ക് 53800 രൂപ മുതൽ പാക്കേജ് ലഭ്യമാണ്.
കോഴിക്കോട് നിന്നും ലോകത്തിന്റെ നെറുകെയിലേക്ക് ഒരു യാത്ര.
സമുദ്രനിരപ്പിൽ നിന്നും 11562 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലേ ലഡാക്കിലേക് ഐആർസിടിസി സെപ്റ്റംബർ 21ന് യാത്ര സംഘടിപ്പിക്കും. ഏഴു രാത്രിയും എട്ട് പകലും ഉൾപ്പെടുന്ന യാത്രയിൽ ലഡാക്കിലെ പ്രധാനപ്പെട്ട
വിനോദസഞ്ചാര കേന്ദ്രങ്ങളയ ശാം, നുബ്ര വാലി ,ട്യൂറ്റ്ക് പാന്ഗോങ് എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്നു. ഒരാൾക്ക് 51250 മുതൽ പാക്കേജ് ലഭ്യമാണ് .
കൊച്ചിയിൽ നിന്നും പുറപ്പെടുന്ന അന്താരാഷ്ട്ര ടൂർ പാക്കേജുകൾ
• ശ്രീലങ്ക രാമായണയാത്ര:
ശ്രീലങ്കയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും രാമായണത്തിൽ പ്രതിപാദിച്ചിരിക്കുന്ന പുണ്യ സ്ഥലങ്ങളും കോർത്തിണക്കി 7 ദിവസം നീണ്ടുനിൽക്കുന്ന ‘ശ്രീലങ്ക രാമായണ യാത്ര’ പാക്കേജ് സെപ്റ്റംബർ 6 ന് പുറപ്പെടുന്നു. ടിക്കറ്റ് നിരക്ക് 61,900 മുതൽ.
• ബാലി:
ബാലിയിലെ ടൂറിസ്റ്റ് ആകർഷണങ്ങളും പൈതൃക കേന്ദ്രങ്ങളും ഉൾപ്പെടുത്തി നടത്തുന്ന 5 ദിവസത്തെ ‘ബെസ്റ്റ് ഓഫ് ബാലി’ വിമാനയാത്രാ പാക്കേജ് സെപ്റ്റംബർ 22 ന് പുറപ്പെടുന്നു. ടിക്കറ്റ് നിരക്ക് 72,200 രൂപ മുതൽ.
• ദുബായ്, അബുദാബി:
യുഎഇയിലെ ദുബായ്, അബുദാബി എന്നീ നഗരങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന അഞ്ച് ദിവസത്തെ ‘ഡാസ്ലിംഗ് ദുബായ് വിത്ത് അബുദാബി’ ടൂർ നവംബർ 1ന് കൊച്ചിയിൽ നിന്നു പുറപ്പെടുന്നു. ടിക്കറ്റ് നിരക്ക് 92,250 രൂപ മുതൽ.
ഇരു വശത്തേക്കുമുള്ള വിമാന ടിക്കറ്റുകൾ, യാത്രക്ക് വാഹനം, ഭക്ഷണം, ഹോട്ടൽ താമസം, ടൂർ കോ-ഓർഡിനേറ്ററുടെ സേവനം, യാത്രാ ഇൻഷുറൻസ് തുടങ്ങിയവ പാക്കേജുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര / സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ആഭ്യന്തര ടൂർ പാക്കേജുകൾക്ക് എൽടിസി സൗകര്യം ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: വെബ്സൈറ്റ് – (കോഴിക്കോട് – 8287932098) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]