
വടകര∙ നഗരത്തിൽ 20 സ്ഥലങ്ങളിൽ കൂടി ക്യാമറ സ്ഥാപിക്കുമെന്ന് നഗരസഭാധ്യക്ഷ കെ.പി.ബിന്ദു. ടെൻഡർ ഉടൻ തുടങ്ങും.
45 ലക്ഷം രൂപ ചെലവഴിച്ചാണ് ക്യാമറ സ്ഥാപിച്ചത്. മാർച്ചിൽ സ്ഥാപിച്ച ക്യാമറകളുടെ മോണിറ്ററിങ് സംവിധാനം പുതിയ ഓഫിസിൽ സജ്ജീകരിച്ചതായും അവർ പറഞ്ഞു.
നഗരസഭ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച ക്യാമറയുടെ സ്വിച്ച് ഓൺ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു.
ക്യാമറയുടെ സ്വിച്ച് ഓൺ എൽഎസ്ജിഡി ജില്ല ജോയിന്റ് ഡയറക്ടർ പി.ടി.പ്രസാദ് നിർവഹിച്ചു. ഡിവൈഎസ്പി ആർ.ഹരിപ്രസാദ് മുഖ്യാതിഥിയായി.
നഗരസഭ ഉപാധ്യക്ഷൻ പി.കെ.സതീശൻ, സ്ഥിരം സമിതി അധ്യക്ഷരായ രാജിത പതേരി, പി.സജീവ്കുമാർ, എ.പി.പ്രജിത, എം.ബിജു, കൗൺസിൽ പാർട്ടി ലീഡർമാരായ എൻ.കെ.പ്രഭാകരൻ, കെ.കെ.വനജ, ക്ലീൻ സിറ്റി മാനേജർ സി.വി.രമേശൻ, ഗണേശൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]