
ബേപ്പൂർ∙ കരകയറ്റുന്ന ഫൈബർ വള്ളങ്ങൾ സൂക്ഷിക്കുന്നതിനാൽ മത്സ്യബന്ധന ഹാർബറിലെ ലോ ലവൽ ബെർത്തിങ് ജെട്ടി അസൗകര്യങ്ങളുടെ നടുവിൽ. തോണിക്കാർ പിടിച്ചെത്തിക്കുന്ന മത്സ്യം സമയത്തിന് ഇറക്കി വിൽക്കാനും വാഹനങ്ങൾ നിർത്താനും പ്രയാസം.
50 മീറ്റർ നീളത്തിലുള്ള ജെട്ടിയിൽ ഇരുപതോളം ഫൈബർ വള്ളങ്ങൾ കയറ്റി വച്ചിട്ടുണ്ട്. ഇവയിൽ പലതും മാസങ്ങളായി വെള്ളത്തിൽ ഇറക്കിയിട്ട് പോലുമില്ല.
ജെട്ടി മുഴുവൻ വള്ളങ്ങൾ സൂക്ഷിച്ചതിനാൽ മത്സ്യത്തൊഴിലാളികൾ പാടുപെടുകയാണ്. വള്ളക്കാരുടെ വല ഉൾപ്പെടെ മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കാനും ഇടമില്ലാതായി.
കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ കൃഷി വിജ്ഞാൻ യോജനയിൽ അനുവദിച്ച 98 ലക്ഷം രൂപ ഉപയോഗിച്ച് 8 വർഷം മുൻപാണ് ഹാർബറിൽ ലോ ലവൽ ജെട്ടി നിർമിച്ചത്. പുതിയ വാർഫിനോട് ചേർന്നുള്ള ജെട്ടിക്കു 2 മീറ്റർ മാത്രമേ ഉയരമുള്ള എന്നതിനാൽ വള്ളങ്ങൾ അടുപ്പിക്കാൻ ഏറെ പ്രയോജനകരമായിരുന്നു.തോണിക്കാർ ഇവിടെ മത്സ്യം ഇറക്കിയാണ് വിപണനം നടത്തുന്നത്.
എന്നാൽ, ജെട്ടിയിൽ അലക്ഷ്യമായി വള്ളങ്ങൾ കയറ്റി വച്ചതിനാൽ മീൻ പിടിച്ച് വരുന്ന തോണിക്കാർക്ക് സൗകര്യം പരിമിതമായി.
പലപ്പോഴും കോസ്റ്റ് ഗാർഡ് നദീമുഖത്താണ് വള്ളങ്ങൾ അടുപ്പിക്കുന്നത്.ഹാർബറിന്റെ പടിഞ്ഞാറു ഭാഗത്ത് ജെട്ടി സൗകര്യം ഇല്ലാത്തതിനാൽ നദിയിൽ ഇറങ്ങിയാണ് ചുമട്ടു തൊഴിലാളികൾ മീൻ കരയ്ക്ക് എത്തിക്കുന്നത്. ഹാർബറിൽ ലഭ്യമായ സ്ഥലത്തു പരമാവധി യാനങ്ങൾ അടുപ്പിക്കാൻ കഴിയും വിധത്തിൽ നിർമിച്ച ലോ ലവൽ ജെട്ടി ഫലത്തിൽ അനധികൃതമായി ഫൈബർ വള്ളങ്ങൾ സൂക്ഷിക്കാനുള്ള ഇടമായി മാറിയിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]