
പേരാമ്പ്ര ∙ തുടർച്ചയായി പേരാമ്പ്ര ഭാഗത്ത് ഉണ്ടായ ബസ് അപകടങ്ങളുടെയും മത്സരയോട്ടത്തിന്റെയും പശ്ചാത്തലത്തിൽ പേരാമ്പ്ര സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിന്റെ നേതൃത്വത്തിൽ പൊലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി ബസുകളിൽ മിന്നൽ പരിശോധന നടത്തി. ക്രമക്കേടുകൾക്ക് കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു.ഉദ്യോഗസ്ഥർ മഫ്തിയിൽ യാത്രക്കാരെ പോലെ ബസുകളിൽ യാത്ര ചെയ്യുകയും വാഹനം സ്റ്റാൻഡിൽ എത്തുമ്പോൾ യൂണിഫോമിലുള്ള ഉദ്യോഗസ്ഥരുടെ സഹായത്താൽ നടപടി സ്വീകരിക്കുകയുമാണ് ചെയ്തത്.
എയർ ഹോൺ ഉപയോഗം, വാതിലുകൾ തുറന്നിട്ടുള്ള സർവീസ്, ഡ്രൈവറുടെ മൊബൈൽ ഫോൺ ഉപയോഗം, സ്റ്റോപ്പുകളിൽ റോഡിന്റെ നടുവിൽ ബസ് നിർത്തൽ, യാത്രക്കാർക്ക് തടസ്സം ഉണ്ടാക്കുന്ന വിധം റോഡിന്റെ ഇരുഭാഗത്തും സമാന്തരമായി ബസുകൾ നിർത്തൽ, അപകടകരമായ ഓവർടേക്ക് എന്നീ നിയമ ലംഘനങ്ങളാണ് പ്രധാനമായും ശ്രദ്ധയിൽ പെട്ടത്. ഇതിനെതിരെ നടപടി എടുക്കുകയും യാത്രക്കാരിൽ നിന്നു നേരിട്ട് പരാതി കേൾക്കുകയും പരിഹാരം കാണുകയും ചെയ്തു.
ഇന്നലെ നടത്തിയ പരിശോധനയിൽ 44850 രൂപ പിഴയായി ഈടാക്കുകയും 50 കേസുകൾ എടുക്കുകയും ചെയ്തു.
പേരാമ്പ്ര ജോയിന്റ് ആർടിഒ ടി.എം.പ്രഗീഷ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എം.ജി.ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഉദ്യോഗസ്ഥരായ എസ്.ഡി.ശ്രീനി, നൂർ മുഹമ്മദ്, റോണി ജോസ് വർഗീസ്, പി.ജിതേഷ്, കെ.ശരത്, അഖിൽ രാഘവ്, പി.അനൂപ് എന്നിവരും പൊലീസ് സബ് ഇൻസ്പെക്ടർമാരായ പി.കുഞ്ഞഹമ്മദ്,കെ.സുബ്രഹ്മണ്യൻ, സിവിൽ പൊലീസ് ഓഫിസറായ പി.ലികേഷ്, കെ.റഷീദ്, സിവിൽ എക്സൈസ് ഓഫിസർ കെ.വിചിത്രൻ എന്നിവരും പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]