
കോഴിക്കോട് ∙ യുവതിയുടെ മൊബൈൽ ഫോൺ കോഴിക്കോട് നിന്ന് തട്ടിയെടുത്തു കടന്നുകളഞ്ഞ പ്രതികൾ പിടിയിൽ. മലപ്പുറം ചേലേമ്പ്ര സ്വദേശി മുഹമ്മദ് മുസ്മിൽ (25) മണ്ണൂർ സ്വദേശി പാലയിൽ വീട്ടിൽ ഇർഷാദ് (22)എന്നിവരാണ് ബേപ്പൂർ പൊലീസ് പിടിയിലായത്.
ഈ മാസം 11 ന് വൈകിട്ട് അരക്കിണർ സ്വദേശിയായ യുവതിയുടെ സബീന റോഡിലെ വീടിന്റെ വരാന്തയിൽ വച്ച് പ്രതികൾ 29,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ പിടിച്ച് പറിച്ച് പോകുകയായിരുന്നു. തുടർന്ന് ബേപ്പൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ നിരവധി സിസിടിവി ദൃശ്യങ്ങളിൽ നിന്നും മറ്റു ശാസ്ത്രീയ തെളിവുകളിൽ നിന്നുമായി പ്രതികളെപ്പറ്റി മനസ്സിലാക്കുകയും തുടർന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബിസി റോഡിൽ ബേപ്പൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ, എസ്ഐ സജിത്ത് കുമാർ, ഫറോക്ക് ക്രൈംസ്ക്വാഡിലെ എസ്ഐ പി.സി.സുജിത്, എഎസ്ഐ അരുൺകുമാർ മാത്തറ തുടങ്ങിയവർ ചേർന്ന് കസ്റ്റഡിയിലെടുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]