
മലാപ്പറമ്പ് ജംക്ഷനിൽ ദേശീയപാത 3 വരി തുറന്നു; ഒരു മാസത്തിനകം ആറുവരിയും തുറക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ മലാപ്പറമ്പ് ജംക്ഷനിൽ ആറുവരി ദേശീയപാതയിൽ 3 വരി ഇന്നലെ ഗതാഗത്തിനു തുറന്നുകൊടുത്തു. ചില തടസ്സങ്ങൾ നീക്കാൻ ബാക്കിയുള്ളതിനാൽ കണ്ണൂരിൽനിന്നു രാമനാട്ടുകര ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രമാണ് ദേശീയപാത വഴി കടത്തിവിടുന്നത്. കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ നേരത്തേ കടന്നുപോയിരുന്ന സർവീസ് റോഡിലൂടെ തന്നെയാകും 2 ദിവസം കൂടി പോകുക.
ദേശീയ പാതയിലെ 3 വരിയിൽ തടസ്സം പൂർണമായി നീക്കുന്നതോടെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം ദേശീയ പാതയിലേക്കു തിരിച്ചുവിടും.വിഷുത്തലേന്നു തന്നെ ദേശീയപാത ഒരു ഭാഗമെങ്കിലും തുറക്കാനായതോടെ മലാപ്പറമ്പ് ജംക്ഷനിലെ ഗതാഗതക്കുരുക്ക് അഴിക്കാനായി. ഒരു മാസത്തിനകം ജംക്ഷനിൽ ദേശീയപാത 6 വരിയും തുറക്കാനാകുമെന്നാണ് പ്രതീക്ഷ.
രാമനാട്ടുകര–വെങ്ങളം ദേശീയപാത 6 വരിയായി നവീകരിക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട്–വയനാട് പാത ഓവർ പാസ് ആയി പുനർനിർമിച്ചത്. 40 മീറ്റർ വീതിയോടെ 27 മീറ്റർ നീളത്തിൽ നിർമിച്ച ഓവർ പാസ് കഴിഞ്ഞ മാസം തുറന്നുകൊടുതിരുന്നു. ഓവർ പാസിന്റെ 22 അടി താഴ്ചയിലൂടെയാണ് ആറുവരി ദേശീയ പാത കടന്നുപോകുന്നത്.