∙ ‘ കഴിഞ്ഞ 80 കൊല്ലമായി ഇവിടെ വിറകു കത്തിച്ചാണ് പാചകം. വിറകു കത്തിക്കാൻ ഒരു പണിയുമില്ലെന്നേ..’ ചാലപ്പുറം ഗവ.അച്യുതൻ എൽപി സ്കൂളിനു സമീപത്തെ ശ്രീ ഹോട്ടലിലെ അടുക്കളയിലിരുന്നു മഞ്ജുള പറഞ്ഞു.
പുകയില്ലാത്ത 4 അടുപ്പുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. പാചകവാതക സിലിണ്ടർ ക്ഷാമത്തെക്കുറിച്ചൊന്നും ആശങ്കയില്ല.‘ ഇപ്പോഴെല്ലാവർക്കും മടിയാണെന്നേ..
കുറച്ച് അധ്വാനിക്കണം, കുറച്ച് ക്ഷമ വേണം. രുചിയിലൊന്നും വ്യത്യാസവുമില്ല’ – ഹോട്ടലിന്റെ നടത്തിപ്പുകാരൻ ഫറോക്ക് കുന്നുംകുളങ്കര ഗോപീകൃഷ്ണൻ പറഞ്ഞു.
വർഷങ്ങളായി മൂരിയാടുനിന്നാണു വിറക് ഇറക്കുന്നത്. നിലവിൽ വിറകിനു വില കൂടിയിട്ടില്ല.
കടയുടെ മുന്നിൽ വിറക് കൂട്ടിയിട്ടിട്ടുണ്ട്. എൺപതു വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന് ഇപ്പോഴും മാറ്റം വരുത്തിയിട്ടില്ല.
15 കൊല്ലത്തോളമായി ഗോപീകൃഷ്ണനാണു കട നടത്തുന്നത്.
പാചകവാതകത്തേക്കാൾ കുറച്ചധികം സമയം എടുക്കുമെന്നു മാത്രമേയുള്ളൂ.
കുക്കർ ഉപയോഗിക്കാനാവില്ല. തീയിൽ ഉപയോഗിക്കാൻ സ്ഥിരമായുള്ള പാത്രങ്ങൾ വേണം.
3500 രൂപ കൊടുത്താൽ വിറകിട്ടു കത്തിക്കാവുന്ന പുതിയതരം അടുപ്പുകൾ വിപണിയിലുണ്ടെന്നും ഗോപീകൃഷ്ണനും മഞ്ജുളയും പറഞ്ഞു.
വിറകടുപ്പിൽ കുടുംബശ്രീ ജനകീയ ഹോട്ടൽ
കോഴിക്കോട് ∙ 35 രൂപയ്ക്ക് ചോറു കിട്ടുന്ന ഇടമാണു കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾ. കോർപറേഷൻ പരിധിയിൽ അതിദരിദ്രർക്കു ഭക്ഷണം വിതരണം ചെയ്യുന്നത് രാജാജി റോഡിലെ കുടുംബശ്രീ ജനകീയ ഹോട്ടലായ ‘രുചിപ്പുര’യിൽ നിന്നാണ്.
പാചകവാതക സിലിണ്ടർ കിട്ടാതായതോടെ ഹോട്ടലിന്റെ പ്രവർത്തനം പ്രതിസന്ധിയിലാണെന്ന് നടത്തിപ്പുകാരിൽ ഒരാളായ പി.സിബിജ പറഞ്ഞു.
ഒരു ലോഡ് വിറക് ഇറക്കി. പക്ഷേ, നഗരത്തിന്റെ നടുക്കായതിനാൽ അടുപ്പുകൂട്ടാനുള്ള സ്ഥലം കുറവാണ്.
ഭക്ഷണം കഴിക്കുന്നവർക്കു പുക ശല്യമാകും. അതുകൊണ്ട് വീട്ടിൽ വലിയ പാത്രത്തിൽ ചോറുണ്ടാക്കിയ ശേഷം വണ്ടിയിൽ എത്തിക്കുകയാണ് ചെയ്തത്.
അത്യാവശ്യം പാചകം കൈവശമുള്ള സിലിണ്ടർ ഉപയോഗിച്ച് മുന്നോട്ടു കൊണ്ടുപോകുകയാണ്. വിറകുപയോഗിച്ച് പാചകം ചെയ്യാൻ കൂടുതൽ സമയമെടുക്കും.
നിലവിൽ 12 വനിതകളാണ് ഇവിടെ ജോലി ചെയ്യുന്നത്. വിറകിലേക്ക് മാറിയാൽ കൂടുതൽ ആളുകൾ വേണ്ടിവരും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

