കോഴിക്കോട് ∙ സിപിഎം, കോൺഗ്രസ് മുന്നണികളുടെ പിന്തുണയോടെ ശബരിമലയിൽ നടന്ന സ്വർണ്ണ കൊള്ള കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി ജില്ല പ്രസിഡന്റ് കെ.പി.പ്രകാശ് ബാബു. സ്വർണ്ണക്കൊള്ളക്കെതിരെ സംസ്ഥാന വ്യാപകമായി ബിജെപി നടത്തിയ ‘വീട്ടിലും നാട്ടിലും അയ്യപ്പജ്യോതി’ തെളിക്കൽ തളിക്ഷേത്ര പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോടതിയുടെ നിരീക്ഷണങ്ങളും പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലും അതീവ ഗുരുതരമാണ്.
സ്വർണ്ണക്കൊള്ളയിൽ പങ്കുള്ള മുഴുവൻ ആളുകളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. കർശനമായ ശിക്ഷയും നൽകണം.
ദേവസ്വം സ്വത്ത് കൊള്ളയടിക്കുന്നതിൽ ഇടതു -വലതു മുന്നണികൾ ഒക്ക ചങ്ങാതിമാരാണ്. വരും നാളുകളിൽ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി തയാറാവുമെന്നും പ്രകാശ് ബാബു പറഞ്ഞു.
ജില്ല ജനറൽ സെക്രട്ടറി ടി.വി.ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് പി.രതീഷ്, സംസ്ഥാന സെൽ കോ.കൺവീനർ അരുൺ രാംദാസ് നായ്ക്, എം.സംഗീത്, പി.എം.ബിപിൻചന്ദ്, ശോഭ സുരേന്ദ്രൻ, വിവേക് കുന്നത്ത്, രാജീവ്മേനോൻ തുടങ്ങിയവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

