കുന്നമംഗലം ∙ ‘ഇനിയെത്ര ജീവൻ പൊലിയണം, ഈ വളവുകൾ ഒന്നു നിവർത്തിയെടുക്കാൻ? ‘ ചോദിക്കുന്നത് മലാപ്പറമ്പ് – മുത്തങ്ങ ദേശീയപാതയിൽ പന്തീർപ്പാടത്തിനും സൗത്ത് കൊടുവള്ളിക്കും ഇടയിലുള്ള നാട്ടുകാരാണ്. മനുഷ്യന്റെ ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾ കണ്ട് മടുത്തവരുടേതാണ് ഈ ചോദ്യം.
4 കിലോമീറ്റർ ദൂരത്തിനിടെ 14 കൊടുംവളവുകളും കാഴ്ചമറയ്ക്കുന്ന കയറ്റിറക്കങ്ങളും അശാസ്ത്രീയമായ ആൾനൂഴികളുമാണ് ഇവിടെ അപകടമുണ്ടാക്കുന്നത്. ഓരോ ദിവസവും പത്തിലേറെ അപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത്.
ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം മൂന്നു ചെറുപ്പക്കാരുടെ ജീവൻ ഒറ്റ അപകടത്തിൽ പൊലിഞ്ഞ സംഭവം.
1. പന്തീർപ്പാടം ജംക്ഷൻ
കോഴിക്കോട് – കൊടുവള്ളി റോഡിൽ ഇടത്തോട്ടു തിരിഞ്ഞാൽ പയമ്പ്ര റോഡും വലത്തോട്ടു തിരിഞ്ഞാൽ പിലാശേരി റോഡും ചേരുന്ന ജംക്ഷൻ.
ദേശീയപാതയിലെ ഏറ്റവും അപകടം നിറഞ്ഞ കവല. കൊടുവള്ളി ഭാഗത്തു നിന്നു വരുമ്പോൾ ഇറക്കം.
നല്ല വേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് പ്രധാന രണ്ടു പാതകൾ ഇവി ടേക്ക് ചേരുന്നുണ്ട് എന്നതിന് ഒരു സൂചനാ ബോർഡ് പോലും ഇല്ല. പയമ്പ്ര റോഡും പിലാശേരി റോഡും ടാർ ചെയ്ത് ഭം ഗിയാക്കിയതോടെ ജംക്ഷൻ എത്തുന്നതിന് മുൻപ് റോ ഡിൽ ഉണ്ടായിരുന്ന വേഗത്തടയും ഒഴിവാക്കി.
ഈ റോഡിലൂടെ പരിചയമില്ലാതെ വേഗത്തിൽ വരുന്ന വാഹനം സെക്കൻഡഡുകൾക്കുള്ളിലാണ് ദേശീയപാതയിലേക്കു വന്നു ചാടുക. കൊടുവള്ളി ഭാഗത്തു നിന്ന് ഇറക്കം ഇറങ്ങി ഒരു വാഹനം വരുന്നുണ്ടെങ്കിൽ അപകടം ഉറപ്പ്.
പയമ്പ്ര, പിലാശേരി റോഡുകൾ ദേശീയപാതയിൽ ചേരുന്നതിന്റെ ഇരുവശത്തുമുള്ള പഴയ 2 കടമുറികൾ പൊളിച്ചു നീക്കാനും ഭൂമി ഏറ്റെടുത്ത് വീതി കൂട്ടാനും ഉടമകൾ അനുമതി നൽകിയിട്ടുള്ളതാണ്.
കഴിഞ്ഞ ദിവസം കട പൊളിക്കാനായി ആളുകളെത്തിയെങ്കിലും പൊ ളിക്കാതെ മടങ്ങിപ്പോയെന്ന് നാട്ടുകാർ പറയുന്നു.
ഈ ഭാഗം വീതി കൂട്ടിയെടുത്താൽ ഇരുവശത്തുനിന്നും വരു ന്ന വാഹനങ്ങൾക്ക് ദേശീയപാതയിലേക്ക് കൂടുതൽ കാഴ്ച ലഭിക്കും. ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾ കൃത്യമായി കാണാം.
അങ്ങനെ അപകടം ഒഴിവാക്കാം.
2. മേലേ പതിമംഗലം
കോഴിക്കോട്ട് നിന്നു യാത്രചെയ്യുമ്പോൾ, കുത്തനെയുള്ള കയറ്റമാണ് ഈ ഭാഗത്ത് അപകടങ്ങൾ ഉണ്ടാക്കുന്നത്.
എതിർവശത്തു നിന്നു വരുന്ന വാഹനങ്ങൾ കാണുകയേ ഇല്ല. മറ്റേതെങ്കിലും വാഹനങ്ങളെ ഓവർ ടേക്ക് ചെയ്തോ, ട്രാക്ക് മാറിയോ ആണ് ആ വാഹനങ്ങൾ വരുന്നതെങ്കിൽ അപകടം ഉറപ്പ്.
കൊടുവള്ളി ഭാഗത്തു നിന്നു വരുമ്പോൾ ഫാൻസി സ്റ്റോറിന്റെ മുൻവശത്തുള്ള 2 ആൾനൂഴികൾ അപകട സാധ്യത വർധിപ്പിക്കുന്നു.
ഈ കുഴിയിൽ വീഴാതിരിക്കാൻ വലത്തേ ട്രാക്കിലൂടെയെടുക്കുന്ന വാഹനങ്ങൾ കോഴിക്കോട്ടുനിന്നു കയ റ്റം കയറി എത്തുന്ന വാഹനങ്ങൾക്കു മുന്നിലേക്കാണ് ചെന്നു ചാടുന്നത്. അപകടം ഉറപ്പ്.
ഈ കയറ്റം കഴിഞ്ഞ് എത്തുമ്പോഴുള്ള പടനിലം ഭാഗത്താണ് കഴിഞ്ഞ ദിവസം അപകടത്തിൽ 3 പേർ മരിച്ചത്.
3. താഴേ പടനിലം
പെട്രോൾ പമ്പ് കഴിഞ്ഞാൽ ഉപ്പഞ്ചേരി ഭാഗത്ത് കൊടും വളവുകളാണ് പ്രശ്നം.
അര കിലോമീറ്ററിനുള്ളിൽ 6 വളവുകളുണ്ട് ഇവിടെ. വേഗം കുറച്ച് പോയില്ലെങ്കിൽ അപകടം ഉറപ്പ്.
എന്നാൽ കാര്യമായ മുന്നറിയിപ്പു ബോർഡുകൾ ഒന്നും ഇല്ലാത്തതിനാൽ ഏതു നിമിഷവും അപകടം സംഭവിക്കാമെന്ന് നാട്ടുകാർ പറയുന്നു. ബസ് ബൈക്കിനു പിന്നിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചതും സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞുകയറിയതും ഈ വളവുകളിലാണ്.
സൗത്ത് കൊടുവള്ളി എത്തും മുൻപ് റോഡിൽ കയറ്റിറക്കങ്ങളും വളവുകളുമായി ഏതു നിമിഷവും യാത്രക്കാരെ അപകടം കാത്തിരിക്കുന്നു.
4. മദ്രസ ബസാർ
കൊടുവള്ളി ഭാഗത്തുനിന്ന് ഇറക്കമിറങ്ങി വരുമ്പോഴുള്ള കൊടുംവളവിൽ അപകടത്തിന്റെ സ്മാരകം പോലെ ഒരു കടയുണ്ട്.
ബഷീറിന്റെ കെ.പി.സ്റ്റോർ. വളവ് തിരിഞ്ഞയുടൻ ഇടതു വശത്തുള്ള ഈ കടയിലേക്ക് 2 തവണയായി ബസ് ഇടിച്ചു കയറി.
കടയുടെ മുകൾ വശത്തെ കോൺക്രീറ്റ് സ്ലാബ് പകുതി പൊളിഞ്ഞ നിലയിലാണ്. ഒരിക്കൽ പുലർച്ചെ ലോറി മറിഞ്ഞ്, വിതരണത്തിനു പത്രം തയാറാക്കിക്കൊണ്ടിരുന്ന സ്കൂൾ വിദ്യാർഥി മരിച്ചു.
2025 ലെ അപകടങ്ങൾ
2025 നവംബർ 19 ∙ പതി മംഗലം പെട്രോൾ പമ്പിന് മുൻപിൽ സ്കൂട്ടറും പിക്കപ് വാനും കുട്ടിയിടിച്ച് പ്രോവി ഡൻസ് കോളജ് കോളജ് വിദ്യാർഥി ബാലുശ്ശേരി സ്വദേശി വഫ ഫാത്തിമ (19) മരിച്ചു.
2025 ഡിസംബർ 11 ∙ സൗത്ത് കൊടുവള്ളി ബസ് സ്റ്റോപ്പിൽ കാത്തു നിൽക്കുകയായിരുന്ന വിദ്യാർഥി പുതുക്കു ടിച്ചാലിൽ മുഹമ്മദ് റിഷാൽ (15) കാറിടിച്ച് മരിച്ചു.
2025 ഏപ്രിൽ 6 ∙ ചെന്തീർപാടം തോട്ടുംപുറം വളവിൽ കെ എസ്ആർടിസി ബസ് ബൈ ക്കിലിടിച്ച് മദ്രസ അധ്യാപ കൻ മലപ്പുറം മുതുവല്ലൂർ സ്വ ദേശി മുഹമ്മദ് ജസീൽ മരി ച്ചു.
കൂടെ യാത്ര ചെയ്തിരുന്ന ഷഹബാദ് അഹമ്മദ് അബോധാവസ്ഥയിൽ.
2025 ഓഗസ്റ്റ് 2 ∙ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കുന്നമംഗലത്തെ വ്യാപാരി പന്തീർപാടം സ്വദേശി കബീർ മരിച്ചു.
2025 മാർച്ച് 20 ∙ പന്തീർപാടം ജംക്ഷനിൽ ബൈക്കും പിക്കപ് വാനും കൂട്ടിയിടിച്ച് മാവൂർ മുല്ലപ്പള്ളി മീത്തൽ അജയ് (23) മരിച്ചു.
2025 ജനുവരി 10 ∙ പടനിലം കുമ്മങ്ങോട്ട് ബൈക്കും ബസും കുട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മടവൂർ സ്വദേശി അഷ്റഫ് മരിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

