
വടകര∙ എൻഎച്ച് 66 ന്റെ പ്രവൃത്തി ഇഴയുന്ന വടകര റീച്ചിൽ വഗാഡ്–അദാനി കമ്പനികൾക്ക് എതിരെ ജനരോഷം ശക്തമാകുന്നു. പ്രക്ഷോഭം സംഘടിപ്പിക്കാൻ വിവിധ സംഘടനകൾ തീരുമാനിച്ചു. ദേശീയപാത 2026 ആകുമ്പോഴേക്കും പൂർത്തീകരിക്കുക, പ്രവൃത്തി ജനകീയ മോണിറ്ററിങ്ങിനു വിധേയമാക്കുക, ഡിപിആറിൽ 7 മീറ്റർ ഉള്ള സർവീസ് റോഡ് ടൂവേ ആക്കുക, ബസ് ബേ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ബഹുജന കൺവൻഷനുകൾ നടത്തും.
വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയും സമരവുമായി രംഗത്ത് വരാൻ തീരുമാനിച്ചു.
മർച്ചന്റ്സ് അസോസിയേഷൻ കൺവൻഷൻ നാളെ
ദേശീയപാത വടകര റീച്ചിലെ പ്രവൃത്തി യഥാസമയം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ബഹുജന കൺവൻഷൻ നാളെ 3ന് നടക്കുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.അബ്ദുൽസലാം, വർക്കിങ് പ്രസിഡന്റ് രഞ്ജിത്ത് കല്ലാട്ട്, ജനറൽ സെക്രട്ടറി എം.പി.മജീഷ് എന്നിവർ അറിയിച്ചു.
വടകര റീച്ചിൽ പ്രവൃത്തി 44% മാത്രമാണു പൂർത്തിയായത്. സർവീസ് റോഡുകൾ കുണ്ടും കുഴിയുമായി.
മഴയത്തു റോഡ് ചെളിക്കുളമായി മാറിയതോടെ വാഹനങ്ങൾ നീണ്ട ഗതാഗതക്കുരുക്കിൽ അകപ്പെട്ട് ജനജീവിതം ദുസ്സഹമായി.
കൺവൻഷനിൽ ഷാഫി പറമ്പിൽ എംപി, കെ.കെ.രമ എംഎൽഎ, നഗരസഭാധ്യക്ഷ കെ.പി.ബിന്ദു എന്നിവരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
പ്രതിഷേധവുമായി സാമൂഹിക സംഘടനകളുടെ കൂട്ടായ്മ
നാഷനൽ ഹൈവേ അധികൃതരുടെയും പ്രവൃത്തി ഏറ്റെടുത്ത വഗാഡ് കമ്പനിയുടെയും അനാസ്ഥയിലും സർവീസ് റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ സാമൂഹിക സംഘടനകളുടെ കൂട്ടായ്മ തീരുമാനിച്ചു. യോഗത്തിൽ വിവിധ സംഘടനകളുടെ ഭാരവാഹികൾ പങ്കെടുത്തു. ഇ.നാരായണൻ നായർ ചെയർമാനും കെ.എം.
വിനോദൻ ജനറൽ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു.
ജാഗ്രത വടകരയുടെ ജനജാഗ്രത സദസ്സ് 16ന്
ദേശീയപാത പ്രവൃത്തി ഉടൻ പൂർത്തീകരിക്കണമെന്നും അപകടങ്ങൾക്ക് അറുതി വരുത്തണമെന്നും ആവശ്യപ്പെട്ടു ജാഗ്രത വടകര സംഘടിപ്പിക്കുന്ന ജനജാഗ്രത സദസ്സ് 16ന് 4ന് ബാലവാടി ഹോമിയോ ആശുപത്രിക്ക് സമീപം നടക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.
ഡിവൈഎസ്പി ആർ.ഹരിപ്രസാദ് അധ്യക്ഷത വഹിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]